കാ​ല​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്തു​ക​ള്‍ വാ​യി​ക്കാ​നാ​വണം: കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്
Sunday, September 22, 2024 3:10 AM IST
ക്‌​നാ​നാ​യ കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഷി​ക​സം​ഗ​മം

റാ​ന്നി: കാ​ല​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്തു​ക​ള്‍ വാ​യി​ക്കു​ന്ന​വ​രാ​ക​ണം യു​വ​ജ​ന​പ്ര​സ്ഥാ​ന​ങ്ങ​ളെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി. ക്‌​നാ​നാ​യ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന സി​റി​യ​ന്‍ ക്‌​നാ​നാ​യ വാ​ര്‍​ഷി​ക സം​ഗ​മം റാ​ന്നി വ​ലി​യ​പ​ള്ളി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഹ​ജീ​വി ക്ഷേ​മ​ത്തി​നും സാ​മൂ​ഹി​ക ന​ന്മ​യ്ക്കും​വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​വ​രും മ​റ്റു​ള്ള​വ​രു​ടെ ന​ന്മ​യും സു​ഖ​ജീ​വി​ത​വും കാം​ക്ഷി​ക്കു​ന്ന​വ​രു​മാ​യി യു​വ​ത​ല​മു​റ വ​ള​ര്‍​ന്നു വ​ര​ണ​മെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു.

ക്‌​നാ​നാ​യ സ​മു​ദാ​യ മെ​ത്രാ​പ്പോ​ലീ​ത്ത കു​റി​യാ​ക്കോ​സ് മാ​ര്‍ സേ​വേ​റി​യോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ബീ​ലീ​വേ​ഴ്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ സാ​മു​വേ​ല്‍ മാ​ര്‍ തെ​യോ​ഫി​ലോ​സ് ചാ​രി​റ്റി ഫ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.


തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, ഫാ ​ജേ​ക്ക​ബ് ക​ല്ലു​കു​ളം, ഫാ. ​അ​നൂ​ബ് സ്റ്റീ​ഫ​ന്‍, റോ​ഷ​ന്‍ റോ​യ് മാ​ത്യു, സി.​സി. തോ​മ​സ് തോ​പ്പി​ല്‍, തോ​മ​സു​കു​ട്ടി തേ​വ​രു​മു​റി​യി​ല്‍, ടി​ജു തോ​ട്ടും​പു​റ​ത്ത്, ജോ​ബി കാ​രി​ക്കോ​ട്ട്, അ​നീ​ഷ് ത​കി​ടി​യി​ല്‍, കൊ​ച്ചു​മോ​ന്‍ ഒ​റ്റ​തൈ​യ്ക്ക​ല്‍, ബാ​ബു തേ​ക്കാ​ട്ടി​ല്‍, ബി​ച്ചു കോ​ര,

റോ​യ് പു​ത്ത​ന്‍​പു​ര​ക്ക​ല്‍, ബി​നു ക​ല്ലേ​മ​ണ്ണി​ല്‍, ബി​ബി​ന്‍ ക​ല്ലം​പ​റ​മ്പി​ല്‍ , ജ​യ​മോ​ന്‍ മേ​പ്ര​ത്ത്, സ്മി​ജു ജേ​ക്ക​ബ് മ​റ്റ​യ്ക്കാ​ട്ട്, സി.​എ. ഏ​ബ്ര​ഹാം, സെ​റി​ന്‍ പ​ള്ള​ത്ര, സ​ജി ചെ​റി​യ​മൂ​ഴി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​ര്‍​ച്ച്ബി​ഷ​പ് കു​റി​യാ​ക്കോ​സ് മാ​ര്‍ സേ​വേ​റി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.