ഇ​ട​മ​ണ്‍ ജം​ഗ്ഷ​നി​ല്‍ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ള്‍ ത​ക​ര്‍​ന്നു
Sunday, September 22, 2024 3:10 AM IST
റാ​ന്നി: എ​രു​മേ​ലി ശ​ബ​രി​മ​ല റോ​ഡി​ലെ തോ​ടി​ന് കു​റു​കെ നി​ര്‍​മി​ച്ച പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ള്‍ ത​ക​ര്‍​ച്ച​യി​ലേ​ക്ക്. മു​ക്ക​ട - ഇ​ട​മ​ണ്‍-​അ​ത്തി​ക്ക​യം എം​എ​ല്‍​എ റോ​ഡി​ലെ ഇ​ട​മ​ണ്‍ ജം​ഗ്ഷ​നി​ലെ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്. കൈ​വ​രി​യി​ലെ സി​മ​ന്‍റ് ഇ​ള​കി ക​മ്പി പു​റ​ത്തു​വ​ന്ന നി​ല​യി​ലാ​ണ്. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ അ​ടു​ത്ത സ​മ​യ​ത്ത് പു​ന​രു​ദ്ധ​രി​ച്ച റോ​ഡാ​ണി​ത്.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് ഇ​ത​ര​സം​സ്ഥാ​ന തീ​ര്‍​ഥാ​ട​ക​ര്‍ ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്. ക​ണ​മ​ല റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​മ്പോ​ഴും തി​ര​ക്കേ​റു​മ്പോ​ഴും വാ​ഹ​ന​ങ്ങ​ള്‍ വ​ഴി തി​രി​ച്ചു വി​ടു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്.

ഇ​ട​മു​റി​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സ് ബ​സു​ക​ളും നി​ര​വ​ധി സ്‌​കൂ​ള്‍ കോ​ള​ജ് ബ​സു​ക​ളും നി​ത്യേ​ന സ​ഞ്ച​രി​ക്കു​ന്ന റോ​ഡു​കൂ​ടി​യാ​ണി​ത്. മ​ന്ദ​മ​രു​തി - വെ​ച്ചൂ​ച്ചി​റ റോ​ഡി​ല്‍​നി​ന്ന് കൊ​ടും വ​ള​വ് തി​രി​ഞ്ഞാ​ണ് ഈ ​റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. ഇ​രു​വ​ശ​വും കെ​ട്ടി ഉ​യ​ര്‍​ത്തി​യാ​ണ് പാ​ല​ത്തി​ലേ​ക്കു​ള്ള റോ​ഡ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. വീ​തി കു​റ​വു​ള്ള റോ​ഡും പാ​ല​വും അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.


റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ച്ച​വേ​ള​യി​ല്‍ പാ​ല​വും പു​ന​രു​ദ്ധ​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞി​രു​ന്നു. പാ​ല​ത്തി​ന്‍റെ ഭാ​ഗ​ത്തെ റോ​ഡ് വീ​തി കൂ​ട്ട​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​നും നാ​ളു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. പാ​ല​ത്തി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്ക് മു​മ്പ് പു​ന​രു​ദ്ധ​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.