ഗോ​ശാ​ല​കൃ​ഷ്ണ ജ​ലോ​ത്സ​വം
Monday, September 23, 2024 12:24 AM IST
ചെ​ങ്ങ​ന്നൂ​ര്‍: തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ ഗോ​ശാ​ല​കൃ​ഷ്ണ ജ​ലോ​ത്സ​വം ജ​ല​ഘോ​ഷ​യാ​ത്ര​യോ​ടെ സ​മാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.വി. സ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു . ചെ​യ​ർ​മാ​ൻ വി. ​വി​മ​ൽ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ഘോ​ഷ​യാ​ത്ര​യി​ലും സൗ​ഹൃ​ദമ​ത്സ​ര​ത്തി​ലും മ​ഴു​ക്കീ​ർ, കീ​ഴ് വ​ന്മി​ഴി, പ്ര​യാ​ർ, ക​ട​പ്ര എ​ന്നീ പ​ള്ളി​യോ​ട​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ക്ഷേ​ത്ര​ത്തി​ല്‍നി​ന്നു ക​ര​കം, താ​ല​പ്പൊ​ലി, വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ആ​ന​പ്പു​റ​ത്ത് ഗോ​ശാ​ല​കൃ​ഷ്ണ​ന്‍റെ തി​ട​മ്പു വ​ഹി​ച്ചു​ള്ള ഘോ​ഷ​യാ​ത്ര മു​റി​യാ​യി​ക്ക​ര നെ​ട്ടാ​യ​ത്തി​ലെ​ത്തി.

തു​ട​ര്‍​ന്ന് ന​റു​ക്കി​ട്ടെ​ടു​ത്ത കീ​ഴ് വ​ന്മ​ഴി പ​ള്ളി​യോ​ട​ത്തി​ല്‍ ഗോ​ശാ​ല​കൃ​ഷ്ണ​ന്‍റെ തി​ട​മ്പേ​റ്റി ജ​ല​ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ച് അ​ടി​ച്ചി​ക്കാ​വ് ക്ഷേ​ത്ര ക​ട​വി​ല്‍ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി തി​രി​കെ എ​ത്തി​യ​ശേ​ഷ​മാ​ണ് വ​ള്ളം​ക​ളി ആ​രം​ഭി​ച്ച​ത്.


പാ​ണ്ട​നാ​ട് മാ​ര്‍​ത്തോ​മ്മ വ​ലി​യപ​ള്ളി വി​കാ​രി ഫാ. ​സാ​ബു ഐ​സ​ക് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ​പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വ​ത്സ​ല മോ​ഹ​ന്‍, സി​സ്റ്റ​ർ അ​നു, പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി: മ​നോ​ജ് കു​മാ​ർ, കെ.​എ​സ്. രാ​ജ​ൻ, എ​ൽ.സി. ​കോ​ശി, ഷൈ​ല​ജ ര​ഘു​റാം, ശ്രീ​ക​ല ശി​വ​നു​ണ്ണി, മു​ര​ളീ​ധ​ര​ൻ ഹ​രി​ശ്രീ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.