ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍: കെ. ​ജാ​സിം​കു​ട്ടി
Sunday, September 22, 2024 3:10 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ആ​സ്ഥാ​ന​ത്ത് പാ​വ​ങ്ങ​ള്‍​ക്ക് ആ​തു​ര സേ​വ​നം ന​ല്‍​കേ​ണ്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളാ​ണെ​ന്ന് ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് കെ. ​ജാ​സിം​കു​ട്ടി ആ​രോ​പി​ച്ചു. ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റ് കേ​ടാ​യി ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി​ട്ടും ന​ന്നാ​ക്കു​ന്ന​തി​ല്‍ കാ​ണി​ക്കു​ന്ന വീ​ഴ്ച തു​ട​രു​ക​യാ​ണ്.

ഇ​പ്പോ​ഴും രോ​ഗി​ക​ളെ തു​ണി​യി​ല്‍ കെ​ട്ടി​യാ​ണ് മു​ക​ളി​ലേ​ക്കും താ​ഴേ​ക്കും കൊ​ണ്ടു​പോ​കു​ന്ന​ത്. വി​ഷ​യ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തി​ട്ടും അ​ധി​കാ​രി​ക​ള്‍​ക്ക് ഒ​രു കു​ലു​ക്ക​വു​മി​ല്ല. റാം​പ് സം​വി​ധാ​ന​വും ഇ​ല്ല.


പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ന് ഒ​രു പ​രി​ഗ​ണ​ന​യും ന​ല്‍​കാ​തെ അ​ധി​കാ​ര​വ​ര്‍​ഗം പൊ​തു​ജ​ന​ത്തെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും ജാ​സിം കു​ട്ടി ആ​രോ​പി​ച്ചു.