പ്ര​ഫ​ഷ​ണ​ല്‍ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്ക​ണം: ക്യാ​പ്‌​സ്
Monday, September 23, 2024 12:20 AM IST
പ​ത്ത​നം​തി​ട്ട: മാ​റി​യ സാ​മൂ​ഹ്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ജ​ന​ശക്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​നം മു​ഖ്യ​വി​ഷ​യ​മാ​യി പ​ഠി​ച്ച​വ​രെ കൂ​ടു​ത​ല്‍ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ച് നി​യ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പ്ര​ഫ​ഷ​ണ​ല്‍ സോ​ഷ്യ​ല്‍ വ​ര്‍​ക്കേ​ഴ്‌​സ് (ക്യാ​പ്‌​സ്) പ​ത്ത​നം​തി​ട്ട ജി​ല്ലാ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​രോ​ഗ്യം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, വ​നി​താ ശി​ശു വി​ക​സ​നം, സാ​മൂ​ഹ്യ നീ​തി, വി​ദ്യാ​ഭ്യാ​സം, ജ​യി​ല്‍ എ​ന്നി വ​കു​പ്പു​ക​ളി​ല്‍ ഇ​പ്പോ​ഴും 1975 ലെ ​സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ്റ്റാ​ഫ് പാ​റ്റേ​ണു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. സു​സ്ഥി​ര വി​കാ​സ​ല​ക്ഷ്യ​ങ്ങ​ളി​ല്‍ സ​മ​ഗ്ര ഇ​ട​പെ​ട​ലു​ക​ള്‍ നി​ര്‍​വ​ഹി​ക്കാ​ന്‍ പ്ര​ഫ​ഷ​ണ​ല്‍ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​ന്നി​ധ്യം ലോ​കം മു​ഴു​വ​ന്‍ അം​ഗീ​ക​രി​ച്ചീ​ട്ടു​ണ്ട്.


ചാ​പ്റ്റ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജു. എം. ​സാം​സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​ബി.​ദി​ലീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ന്‍ ര​മേ​ശ് ഗോ​പ​ന്‍ - പ്ര​സി​ഡ​ന്‍റ്, അ​ജി​ന്‍ ഏ​ബ്ര​ഹാം -സെ​ക്ര​ട്ട​റി, ‌ ര​ശ്മി രാ​ജ​ന്‍ - വൈ​സ് പ്ര​സി​ഡ​ന്‍റ്, ബി​നി മ​റി​യം - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഷി​ജു എം.​സാം​സ​ണ്‍ - ട്ര​ഷ​റര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.