ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ ശില്പശാല
Monday, September 23, 2024 12:03 AM IST
തി​രു​വ​ല്ല: ബി​ലീ​വേ​ഴ്‌​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ല്‍ സ​ര്‍​ജ​റി, എ​ന്‍​ഡോ​ക്രൈ​നോ​ള​ജി, ഫി​സി​ക്ക​ല്‍ മെ​ഡി​സി​ന്‍ ആ​ന്‍​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ വി​ഭാ​ഗ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെ പാ​ദ​സം​ര​ക്ഷ​ണം എ​ന്ന വി​ഷ​യ​ത്തി​ല്‍ ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ന്നു.

ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​ജോം​സി ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ വെ​ല്ലൂ​ര്‍ ക്രി​സ്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്‍​ഡോ​ക്രൈ​നോ​ള​ജി, ഡ​യ​ബ​റ്റി​സ് ആ​ന്‍​ഡ് മെ​റ്റ​ബോ​ളി​സം വി​ഭാ​ഗം സീ​നി​യ​ര്‍ പ്ര​ഫ​സ​ര്‍ ഡോ ​നി​ഹാ​ല്‍ തോ​മ​സ് ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

കു​ള​ന​ട മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ല്‍ ആ​ന്‍​ഡ് ഡ​യ​ബ​റ്റി​സ് കെ​യ​ര്‍ സെ​ന്‍റര്‍ ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ജി. വി​ജ​യ​കു​മാ​ര്‍, ബ​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ജ​ന​റ​ല്‍ സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റെ​ന്നി നെ​പ്പോ​ളി​യ​ന്‍, ഫാ. ​തോ​മ​സ് വ​ര്‍​ഗീ​സ്, എ​ന്‍​ആ​ര്‍​സി എ​ന്‍​സി​ഡി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍​സ​ണ്‍ ഇ​ട​യാ​റ​ന്മു​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​രും മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും ന​ഴ്‌​സിം​ഗ് ജീ​വ​ന​ക്കാ​രും അ​ട​ക്കം 150 ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.