ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍: ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും അ​ഞ്ചു​വ​രെ
Tuesday, September 24, 2024 5:05 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ര്‍ പ​ട്ടി​ക സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും ഒ​ക്‌​ടോ​ബ​ര്‍ അ​ഞ്ചു​വ​രെ സ​മ​ര്‍​പ്പി​ക്കാ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക 19ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

സ്ത്രീ​ സം​വ​ര​ണ​മു​ള്ള കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​കൊ​ള്ളൂ​ര്‍, എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​മ്പു​കു​ഴി, അ​രു​വാ​പ്പു​ല​ത്തെ പു​ളി​ഞ്ചാ​ണി, ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലു​ള്‍​പ്പെട്ട പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വ​ല്ല​ന, നി​ര​ണ​ത്തെ കി​ഴ​ക്കും​മു​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക ക​ഴി​ഞ്ഞ 20ന് ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.