ഇ​വാ​ൻ​ജ​ലി​ക്ക​ൽ സ​ഭാ സ്ത്രീ​ജ​ന പ്ര​വ​ർ​ത്ത​നബോ​ർ​ഡ് വാ​ർ​ഷി​കം
Tuesday, September 24, 2024 5:05 AM IST
തി​രു​വ​ല്ല: ദൈ​വ​ത്തോ​ടൊ​പ്പം ന​ട​ന്ന വ​നി​ത​ക​ളാ​ണ് ഭ​വ​ന​ങ്ങ​ൾ കെ​ട്ടു​പ​ണി ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് ഇ​വാ​ൻ​ജ​ലി​ക്ക​ൽ സ​ഭാ പ്രി​സൈ​ഡിം​ഗ് ബി​ഷ​പ് ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം. സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ സ്ത്രീ​ജ​ന പ്ര​വ​ർ​ത്ത​ന ബോ​ർ​ഡി​ന്‍റെ വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം തി​രു​വ​ല്ല സ​ഭാ ആ​സ്ഥാ​ന​ത്ത് സെ​ൻ​ട്ര​ൽ ചാ​പ്പ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ബി​ഷ​പ് ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. വ​ർ​ഗീ​സ് ഫി​ലി​പ്പ് ത​ല​വ​ടി ധ്യാ​ന പ്ര​സം​ഗം ന​ട​ത്തി. സ്ത്രീ​ജ​ന പ്ര​വ​ർ​ത്ത​ന ബോ​ർ​ഡ് സെ​ക്ര​ട്ട​റി സൂ​സ​ൻ കു​രു​വി​ള വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വൈ​ദി​ക ട്ര​സ്‌​റ്റി റ​വ. പി.​ടി. മാ​ത്യു വ​ര​വു- ചെ​ല​വ് ക​ണ​ക്കും ബ​ജ​റ്റും അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി മാ​ത്യു കു​മ്പ​ളാം​പൊ​യ്ക, സേ​വി​നി ജി. ​കു​ഞ്ഞു​മോ​ൾ എ​ന്നി​വ​ർ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.


ലീ​ലാ​മ്മ ജോ​ർ​ജ് ഉ​ളി​യ​നാ​ട്, ലി​സി തോ​മ​സ് ക​രി​ക്കം, മി​നി ബി​ജു വെ​ട്ടി​യാ​ർ, സൂ​സ​മ്മ വ​ർ​ഗീ​സ് ക​ട​വു​പു​ഴ, ഏ​ലി​യാ​മ്മ മ​ത്താ​യി തു​രു​ത്തി​ക്കാ​ട്, ഓ​മ​ന ബാ​ബു ക​ക്കു​ടി​മ​ൺ, സേ​വി​നി സാ​ലി വ​ർ​ഗീ​സ് സേ​വി​നി മ​ന്ദി​രം തി​രു​വ​ല്ല എ​ന്നി​വ​രെ സ്ത്രീ​ജ​ന പ്ര​വ​ർ​ത്ത​ന ബോ​ർ​ഡി​ലേ​ക്ക് അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു.