കേ​ര​ള മാ​ർ​ച്ച് ഫോ​ർ ലൈ​ഫ് കൊ​ല്ലം ജി​ല്ല​യി​ൽ
Tuesday, July 16, 2024 1:23 PM IST
കൊ​ല്ലം: കെ​സി​ബി​സി പ്രൊ ​ലൈ​ഫ് സം​സ്ഥാ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ ര​ണ്ടി​ന് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ നി​ന്നും ആ​രം​ഭി​ച്ച ജീ​വ​സം​ര​ക്ഷ​ണ സ​ന്ദേ​ശ യാ​ത്ര കൊ​ല്ലം ജി​ല്ല​യി​ൽ.

ജീ​വ​നും ജീ​വി​ത​വും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം, ജ​നി​ക്കാ​നും ജീ​വി​ക്കാ​നു​മു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്ക​രു​ത് തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ജെ​യിം​സ് ആ​ഴ്ച​ങ്ങാ​ടാ​ൻ ജ​ന​റ​ൽ ക്യാ​പ്റ്റ​നും സാ​ബു ജോ​സ് ജ​ന​റ​ൽ കോഓ​ർ​ഡി​നേ​റ്റ​റു​മാ​യു​ള്ള സം​സ്ഥാ​ന സ​മി​തി​യാ​ണ് മാ​ർ​ച്ച്‌ ഫോ​ർ ലൈ​ഫി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

മാ​ർ​ട്ടി​ൻ ന്യൂ​ന​സ്, ആ​ന്‍റ​ണി പ​ത്രോ​സ് എ​ന്നി​വ​ർ വൈ​സ് ക്യാ​പ്റ്റ​ൻ​മാ​രും ജോ​ർ​ജ് എ​ഫ്. സേ​വ്യ​ർ, ജോ​യ്‌​സ് മു​ക്കു​ടം എ​ന്നി​വ​ർ ജോ​യി​ന്‍റ് കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രും സി​സ്റ്റ​ർ മേ​രി ജോ​ർ​ജ് എ​ഫ്സി​സി പ്ര​യ​ർ​മി​നി​സ്ട്രി​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​ണ്.

14 ജി​ല്ല​ക​ളി​ലെ 32 ക​ത്തോ​ലി​ക്ക രൂ​പ​ത​ക​ളി​ലൂ​ടെ ജീ​വ​സം​ര​ക്ഷ​ണ സ​ന്ദേ​ശ ക​ട​ന്നു​പോ​കും. ബി​ഷ​പ് ഹൗ​സു​ക​ൾ, പ​ള്ളി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, വി​ദ്യാ​ഭാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ധ്യാ​ന​കേ​ന്ദ്ര​ങ്ങ​ൾ, കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ൾ തുടങ്ങിയവ സ​ന്ദ​ർ​ശി​ക്കും. തെ​രു​വോ​ര​ങ്ങ​ളി​ൽ സ​മ്മേ​ള​ന​ങ്ങ​ൾ, വ​ച​ന​വി​സ്മ​യ മാ​ജി​ക്ക്, പ്രൊ ​ലൈ​ഫ് റാ​ലി​ക​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.



ക​ണ്ണൂ​ർ, ത​ല​ശേ​രി, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി, താ​മ​ര​ശേ​രി, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്‌, സു​ൽ​ത്താ​ൻ​പേ​ട്ട്, തൃ​ശൂ​ർ, കോ​ട്ട​പ്പു​റം, ഇ​രി​ഞ്ഞാ​ല​ക്കു​ട, എ​റ​ണാ​കു​ളം, വ​രാ​പ്പു​ഴ, മു​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, ഇ​ടു​ക്കി, കാ​ഞ്ഞി​ര​പ​ള്ളി, പാ​ലാ, കോ​ട്ട​യം, വി​ജ​യ​പു​രം, ച​ങ്ങ​നാ​ശേ​രി, ആ​ല​പ്പു​ഴ, തി​രു​വ​ല്ല, മാ​വേ​ലി​ക്ക​ര, പ​ത്ത​നം​തി​ട്ട രൂ​പ​ത​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

കൊ​ല്ലം രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യാ​ണ് കെ​സി​ബി​സി പ്രൊ ​ലൈ​ഫ് സ​മി​തി​യു​ടെ​യും ഫാ​മി​ലി ക​മ്മീ​ഷ​ന്‍റെ​യും ചെ​യ​ർ​മാ​ൻ. കെ​സി​ബി​സി പ്രൊ ​ലൈ​ഫ് സ​മി​തി​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ൽ ഏ​കോ​പ​ന സം​വി​ധാ​ന​വും രൂ​പ​ത​ക​ളി​ൽ പ്രൊ ​ലൈ​ഫ് സ​മി​തി​ക​ളു​മു​ണ്ട്.


ഫാ. ​ക്‌​ളീ​റ്റ​സ് ക​തി​ർ​പ​റ​മ്പി​ൽ (ഡ​യ​റക്ട​ർ), സാ​ബു ജോ​സ്, ജോ​ർ​ജ് എ​ഫ്. സേ​വ്യ​ർ, സി​സ്റ്റ​ർ മേ​രി ജോ​ർ​ജ് (ആ​നി​മേ​റ്റ​ർ), ജോ​ൺ​സ​ൻ സി. ​എ​ബ്ര​ഹാം (പ്ര​സി​ഡ​ന്‍റ്), ജെ​യിം​സ് ആ​ഴ്ച​ങ്ങാ​ടാ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) ഉ​ൾ​പ്പെ​ടു​ന്ന 15 അം​ഗ സ​മി​തി സം​സ്ഥാ​ന​ത​ല​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്നു.

മ​നു​ഷ്യ​ജീ​വ​ന്‍റെ സ​മ​ഗ്ര സം​ര​ക്ഷ​ണ​മാ​ണ് കെ​സി​ബി​സി പ്രൊ ​ലൈ​ഫ് സ​മി​തി​യു​ടെ ല​ക്ഷ്യം. ജീ​വ​സ​മൃ​ദ്ധി എ​ന്ന പേ​രി​ൽ കൂ​ടു​ത​ൽ മ​ക്ക​ളു​ള്ള അ​യാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളി​ൽ 2011 ആ​ദ​രി​ച്ച​ത് പ്രൊ ​ലൈ​ഫ് സ​മി​തി​യാ​യി​രു​ന്നു.

ക​ത്തോ​ലി​ക്ക സ​ഭ ആ​ഗോ​ള​ത​ല​ത്തി​ൽ കാ​രു​ണ്യ​വ​ർ​ഷം ആ​ച​രി​ച്ച​പ്പോ​ൾ കാ​രു​ണ്യ കേ​ര​ള സ​ന്ദേ​ശ യാ​ത്ര ന​ട​ത്തി ആ​യി​ര​ത്തോ​ളം ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ളെ​യും പ്ര​സ്ഥാ​ന​ങ്ങ​ളെ​യും കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ച്ചി​രു​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ൽ മ​നു​ഷ്യ​ജീ​വ​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ശ​ക്ത​മാ​യ ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​വാ​നും പ്രൊ ​ലൈ​ഫ് പ്ര​വ​ർ​ത്ത​ക​ർ ശ്ര​ദ്ധി​ക്കു​ന്നു.



കെ​സി​ബി​സി​യു​ടെ പ്ര​സി​ഡ​ന്‍റും മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ അ​ധ്യ​ക്ഷ​നു​മാ​യ ക​ർ​ദി​നാ​ൾ ക്ലി​മി​സ് മാ​ർ ബ​സേ​ലി​യോ​സ്, സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ർ റാ​ഫെ​ൽ ത​ട്ടി​ൽ, കെ​ആ​ർ​എ​ൽ​സിസി ​ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ എ​ന്നി​വ​ർ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യു​ള്ള സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജീ​വ​സം​ര​ക്ഷ​ണ സ​ന്ദേ​ശ യാ​ത്ര ന​ട​ക്കു​ന്ന​ത്.

സ​മാ​പ​ന സ​മ്മേ​ള​നം 18ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും.​ വി​വി​ധ രൂ​പ​ത​ക​ളി​ലെ മെ​ത്രാ​ൻ​മാ​രും പ്രൊ ​ലൈ​ഫ് പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും.

മൂ​ന്നൂ​റ് കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ജീ​വ സം​ര​ക്ഷ​ണ​യാ​ത്ര​യി​ലൂ​ടെ കു​റ​ഞ്ഞ​ത് പ​ത്ത്‌ ലക്ഷം വ്യ​ക്തി​ക​ൾ​ക്ക് പ്രൊ ​ലൈ​ഫ് സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​വാ​ൻ ക​ഴി​യു​മെ​ന്ന് ജ​ന​റ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ സാ​ബു ജോ​സ് പ​റ​ഞ്ഞു.