പു​ന​ലൂ​ർ വൈ​എം​സി​എയുടെ ശി​ല്പ​ശാ​ല​യും ആ​ദ​ര​വും 25 -ന്
Friday, August 23, 2024 6:53 AM IST
മ​ണ്ണൂ​ർ:​വൈ​എം​സി​എ പു​ന​ലൂ​ർ സ​ബ് റീ​ജി​യ​ൻ നേ​തൃ​ത്വ ശി​ല്പ​ശാ​ല​യും മു​ൻ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രെ​ആ​ദ​രി​ക്ക​ലും മ​ണ്ണൂ​ർ ശാ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കും.

എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ്ണൂ​ർ വൈ​എം​സി​എ​യു​ടെ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി മു​ൻ അം​ഗം കെ.​ഒ. രാ​ജു​ക്കു​ട്ടി നി​ർ​വ​ഹി​ക്കും.

ചെ​യ​ർ​മാ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നാ​ഷ​ണ​ൽ ചൈ​ൽ​ഡ് ഡെ​വ​ല​മെ​ന്‍റ് കൗ​ൺ​സി​ൽ(​എ​ൻ​സി​ഡി​സി) ഗ്ലോ​ബ​ൽ ഗു​ഡ്‌​വി​ൽ അം​ബാ​സ​ഡ​ർ ബാ​ബാ അ​ല​ക്സാ​ണ്ട​ർ ക്ലാ​സെ​ടു​ക്കും.


സ​ബ് റീ​ജി​യ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​ബു. കെ. ​ജോ​ർ​ജ് മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. മ​ണ്ണൂ​ർ ശാ​ലേം മാ​ർ​ത്തോ​മാ ച​ർ​ച്ച് വി​കാ​രി റ​വ. ടെ​നി തോ​മ​സ് സ്തോ​ത്ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

സ​ബ് റീ​ജി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ബി​നു.​കെ.​ജോ​ൺ, സ​ബ് റീ​ജി​യ​ൻ ലീ​ഡ​ർ​ഷി​പ്പ് ക​ൺ​വീ​ന​ർ ജോ​ൺ. പി. ​ക​രി​ക്കം , വൈ​എം​സി​എ സെ​ക്ര​ട്ട​റി കെ. ​ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.വൈ​എം​സി​എ വാ​ർ​ഷി​കം, പു​ന​ലൂ​ർ സ​ബ് റീ​ജി​യ​ൻ വാ​ർ​ഷി​കം എ​ന്നി​വ പ്ര​മാ​ണി​ച്ച് 20 മു​ൻ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രെ ആ​ദ​രി​ക്കും. മി​ക​ച്ച യൂ​ണി​റ്റു​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും.