കൊ​ട്ടാ​ര​ക്ക​ര: വാ​ള​ക​ത്തി​നു സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ക്ര​ഷ​ർ യൂ​ണി​റ്റി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ലെ ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ.

ഇ​ള​മാ​ട് തേ​വ​ന്നൂ​ർ ക​വ​ല​പ്പ​ച്ച കൈ​പ്പ​ട​ക്കു​ന്നി​ൽ പ്ലാ​വി​ള വീ​ട്ടി​ൽ ആ​രോ​മ​ൽ(21), തേ​വ​ന്നൂ​ർ അ​മ്പ​ലം​മു​ക്ക് വി​ജ​യ് വി​ലാ​സം വീ​ട്ടി​ൽ വി​ജ​യ് പ്ര​ദീ​പ്(19) എ​ന്നി​വ​രെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 30-നാ​ണ് ക്ര​ഷ​ർ യൂ​ണിറ്റി​ലെ ര​ണ്ട് ടി​പ്പ​ർ ലോ​റി​ക​ളി​ൽ നി​ന്നാ​യി നാ​ല് ബാ​റ്റ​റി​ക​ളും ജ​ന​റേ​റ്റി​ലെ ഒ​രു ബാ​റ്റ​റി​യും ജാ​ക്ക് ഹാ​മ​റി​ലെ ഒ​രു ബാ​റ്റ​റി​യും ഉ​ൾ​പ്പ​ടെ ആ​റ് ബാ​റ്റ​റി​ക​ളും ഹി​റ്റാ​ച്ചി​യു​ടെ വി​ൻ ബു​ഷ് ക​ണ​ക്ഷ​ൻ റാ​ഡും ക​വ​ർ​ന്ന​ത്.

സിസിടി വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ട്ടാ​ര​ക്ക​ര എ​സ്എ​ച്ച് ഒ ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. പ്ര​തി​ക​ളെ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റുചെ​യ്തു.