തോടിന്‍റെ കരയിൽ ക​ഞ്ചാ​വ്‌ ചെ​ടി ക​ണ്ടെ​ത്തി
Saturday, August 24, 2024 6:00 AM IST
കൊ​ല്ലം: ഇ​ര​വി​പു​രം തോ​ടി​ന്‍റെ​ക​ര​യി​ൽ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. ഓ​ണ​ക്കാ​ല പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ 125 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നീ​ല​ച​ട​യ​ൻ ഇ​ന​ത്തി​ലെ ക​ഞ്ചാ​വ് ചെ​ടി​യാ​ണ് എ​ക്സൈ​സ് കേ​സെ​ടു​ത്തത്. ബീ​ച്ച്‌ ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​നം ന​ട​ക്കു​ന്നതായ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്.


എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​സ്.​ആ​ർ. ഷെ​റി​ൻ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ സി​ഇ​ഒ അ​ഖി​ൽ, ശ്രീ​നാ​ഥ്, ശ്രീ​വാ​സ്, ശി​വ​പ്ര​കാ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ല​ഹ​രി വി​ൽ​പ​ന​യെ​ക്കു​റി​ച്ച്‌ വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ എ​ക്‌​സൈ​സ്‌ ർ​ക്കി​ൾ ഓ​ഫീ​സി​ൽ അ​റി​യി​ക്ക​ണം. ഫോ​ൺ 0474 2768671, 9400069441.