ആ​ദി​വാ​സി ഊ​രി​ലേ​ക്കു​ള്ള റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, August 23, 2024 6:59 AM IST
കു​ള​ത്തൂ​പ്പു​ഴ: മ​ല​യോ​ര ഹൈ​വേ​യി​ലൂ​ടെ ആ​ദി​വാ​സി ഊ​രി​ലേ​ക്ക് ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​ദി​വ​സം കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ലൈ​ല ബീ​വി നി​ർ​വ​ഹി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി ചെ​റു​ക​ര വാ​ർ​ഡി​ൽ​പെ​ട്ട ക​ല്ലു​വെ​ച്ച നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​ക​യാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽ നി​ന്ന് 10 ല​ക്ഷം രൂ​പ മു​ത​ൽ മു​ട​ക്കി​യാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.


ച​ട​ങ്ങി​ൽ ഊ​രു​മൂ​പ്പ​ൻ അ​പ്പു​ക്കു​ട്ട​ൻ കാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം ച​ന്ദ്ര​കു​മാ​ർ, ചെ​റു​ക​ര ഊ​രു​മൂ​പ്പ​ത്തി ശ​കു​ന്ത​ള, ഇ​ട​ത്ത​റ ഒ​രൂ മൂ​പ്പ​ൻ ര​വി​കു​മാ​ർ, എ​സ്ടി പ്ര​മോ​ട്ട​ർ അ​ശ്വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.