20 ശ​ത​മാ​നം ബോ​ണ​സ് ന​ൽ​ക​ണം: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി
Saturday, August 24, 2024 6:00 AM IST
കൊ​ല്ലം: ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​ന്യ​മാ​യി ഓ​ണം ആ​ഘോ​ഷി​ക്കാ​നാ​യി 20 ശ​ത​മാ​നം ബോ​ണ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഞ്ച് ശ​ത​മാ​നം എ​ക്സ്ഗ്രേ​ഷ​യും സ്റ്റാ​ഫി​ന് നാ​ലു​മാ​സ​വും 10 ദി​വ​സ​വും വ​രു​ന്ന വേ​ത​ന​വും ബോ​ണ​സാ​യി ന​ൽ​ക​ണം. അ​ട​ഞ്ഞു കി​ട​ക്കു​ന്ന ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 5000 രൂ​പ സ​മാ​ശ്വാ​സ​മാ​യി ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.


കു​റ​ഞ്ഞ പെ​ൻ​ഷ​ൻ യ​ഥാ​ക്ര​മം, 3000, 5000 രൂ​പ എ​ന്ന ക്ര​മ​ത്തി​ൽ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇന്ന് ​ക​ശു​വ​ണ്ടി ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി ചി​ന്ന​ക്ക​ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ തൊ​ഴി​ലാ​ളി സം​ഗ​മം ന​ട​ത്തി പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, അ​ഡ്വ. സ​വി​ൻ സ​ത്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.