അ​ഞ്ച​ലി​ല്‍ നി​ര്‍​മാണം തീരുംമുന്പേ റോ​ഡ്‌ ഇ​ടി​ഞ്ഞു താ​ഴ്ന്നു
Friday, August 23, 2024 6:53 AM IST
അ​ഞ്ച​ല്‍ : നി​ര്‍​മാണം തു​ട​രു​ന്ന അ​ഞ്ച​ല്‍ ആ​യൂ​ര്‍ പാ​ത​യി​ല്‍ റോ​ഡ്‌ ഇ​ടി​ഞ്ഞു താ​ഴ്ന്നു. അ​ഞ്ച​ല്‍ ആ​ര്‍ഒ ജം​ഗ്ഷ​നി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരം റോ​ഡ്‌ ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. ഈ​സ​മ​യം ഇ​വി​ടെ ബൈ​ക്കു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്നു. ഓ​ടി​യെ​ത്തി​യ​വ​ര്‍ ബൈ​ക്കു​ക​ള്‍ മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഏ​താ​നും നാ​ളു​ക​ള്‍​ക്കു മു​മ്പാ​ണ് റോ​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ടം ടാ​റിം​ഗ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. നി​ര്‍​മാണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് റോ​ഡി​ന്‍റെ ത​ക​ര്‍​ച്ചക്ക് കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. അ​ഞ്ച​ല്‍ ആ​യൂ​ര്‍ റോ​ഡ്‌ ന​വീ​ക​ര​ണം വൈ​കു​ന്ന​തി​നെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ റോ​ഡ്‌ ത​ക​ര്‍​ച്ച കൂ​ടി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.