ബോഡിസ്പ്രേ ഉപയോഗിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം
Saturday, August 24, 2024 5:47 AM IST
ഒ​ന്പ​ത് കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു

അ​ഞ്ച​ല്‍: ഈ​സ്റ്റ് സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ഒ​ന്പ​ത് കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.സ്കൂ​ളി​ലെ ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി കൊ​ണ്ടു​വ​ന്ന ബോ​ഡി സ്പ്രേ ​കൂ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ഉ​പ​യോ​ഗി​ച്ച​തി​നെ​തു​ട​ർ​ന്ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക്ലാ​സ് റൂം ​മു​ഴു​വ​ന്‍ സ്പ്രേ​യു​ടെ ഗ​ന്ധം പ​ര​ന്നു.

ഗ​ന്ധം അ​സ​ഹ​നീ​യ​മാ​യ​തോ​ടെ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ശ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു. കു​ട്ടി​ക​ളി​ല്‍ കൂ​ട്ട​മാ​യി ഛര്‍​ദി​യും ത​ല​ക​റ​ക്ക​വും ഉ​ണ്ടാ​യ​തോ​ടെ ഒ​രാ​ണ്‍​കു​ട്ടി ഉ​ള്‍​പ്പ​ടെ ഒ​ന്‍​പ​ത് പേ​രെ അ​ഞ്ച​ൽ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു ചി​കി​ത്സ ന​ല്‍​കി.


ഇ​ന്ന​ലെ രാ​വി​ലെ സം​ഭ​വം ന​ട​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന മു​ര​ളി ഉ​ള്‍​പ്പ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും അ​ഞ്ച​ല്‍ പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച മു​ഴു​വ​ന്‍ കു​ട്ടി​ക​ളേ​യും നി​രീ​ക്ഷി​ച്ച​ശേ​ഷം വീ​ടു​ക​ളി​ലേ​ക്ക് അ​യ​ച്ചു. ആ​ര്‍​ക്കും ഗു​രു​ത​ര​മാ​യ ശ​രീ​രി​ക പ്ര​ശ്ന​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രും സ്കൂ​ള്‍ പി​ടി​എ​യും അ​റി​യി​ച്ചു.

സ്കൂ​ളി​ല്‍ മു​മ്പും സ​മാ​ന​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​തി​നാ​ൽ പി​ടി​എ യോ​ഗം ചേ​ര്‍​ന്ന് മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സം​ഭ​വം അ​റി​ഞ്ഞു നി​ര​വ​ധി ര​ക്ഷി​താ​ക്ക​ളും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യി​രു​ന്നു