സെ​ന്‍റ് മേ​രീ​സി​ൽ എ​സ്പി​സി ദി​നാ​ഘോ​ഷം
Friday, August 23, 2024 6:41 AM IST
കൊ​ട്ടാ​ര​ക്ക​ര: എ​സ്പി​സി ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ട്ടാ​ര​ക്ക​ര സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഒ​രു പൂ​ന്തോ​ട്ടം പ​ദ്ധ​തി എ​ഡി​എ​ൻ ഒ. ​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്പി​സി കേ​ഡ​റ്റു​ക​ൾ കൊ​ണ്ടു​വ​ന്ന പൊ​തി​ച്ചോ​റ് കോ​ക്കാ​ട് അ​മ്മ മ​ഠ​ത്തി​ന് വേ​ണ്ടി വി​ജ​യ​കു​മാ​ർ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ റെ​ജി ലൂ​ക്കോ​സി​ന് കൈ​മാ​റി.


സ്കൂ​ൾ ബ​ര്‍​സാ​ര്‍ ഫാ. ​ഗീ​വ​ർ​ഗീ​സ് എ​ഴി​യ​ത്ത് പ്ര​സം​ഗി​ച്ചു. ഡി.​ഐ. മ​നോ​ജ് കു​മാ​ർ, പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ ഫാ. ​വി​ൽ​സ​ൺ ച​രു​വി​ള, എ​സി​പി ഒ ​കെ. ഷേ​ർ​ളി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.​എ സൈ​മ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.