കാ​ർ ഓ​ട്ടോ​യി​ലി​ടി​ച്ച് ഓ​ട്ടോഡ്രൈ​വ​ർ മ​രി​ച്ചു
Friday, August 23, 2024 10:23 PM IST
കാ​ട്ടാ​ക്ക​ട: നി​റു​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​യി​ൽ കാ​റിടിച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. പൂ​വ​ച്ച​ൽ ഉ​ണ്ട​പ്പാ​റ തെ​ക്കുംക​ര ബി​സ്മി മ​ൻസിലി​ൽ എം. മു​ഹ​മ്മ​ദ് റ​ഫീ​ഖ് (49) ​ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ സം​ഭ​വ സ്ഥ​ല​ത്തുനി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഒ​പ്പമുണ്ടാ​യി​രു​ന്ന പ്ര​വാ​സി​യേ​യും നാ​ട്ടു​കാ​ർ ത​ട​ഞ്ഞുവ​ച്ചു പോ​ലീ​സി​ന് കൈ​മാ​റി. ഇ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യും പ​റ​യു​ന്നു.

കാ​ർ ഓ​ടി​ച്ചി​രു​ന്ന പ​ട്ടാ​ള​ക്കാ​ര​നും നെ​ടു​മ​ങ്ങാ​ട് ഇ​രി​ഞ്ച​യം സ്വദേശിയുമായ വേ​ങ്ക​വി​ള അ​ര​ങ്ക​ല​ത്ത് വീ​ട്ടി​ൽ സു​ധീ​ഷ് (37), ഇ​യാ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന അ​മ്പ​ല​ത്തി​ൻ​ങ്കാ​ല സ്വ​ദേ​ശി രാ​ജേ​ഷ് (39) എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി.


ര​ക്ത​ത്തി​ൽ മ​ദ്യ​ത്തി​ന്‍റെ അം​ശം ഉ​ള്ള​താ​യി തെ​ളി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ഉ​ച്ചതി​രി​ഞ്ഞു പൂ​വ​ച്ച​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്കി​ൽ സ​വാ​രി വ​ന്ന ശേ​ഷം ബാ​ങ്കി​ൽ ക​യ​റി​യ സ​വാ​രി​ക്കാ​ര​ൻ തി​രി​കെ വ​രു​ന്ന​തും കാ​ത്തി​രു​ന്ന റ​ഫീ​ഖി​ന്‍റെ ഓ​ട്ടോ​യി​ലാ​ണു പൂ​വ​ച്ച​ൽ ഭാ​ഗ​ത്തുനി​ന്നും അ​മി​ത വേ​ഗ​ത​യി​ൽവ​ന്ന കാ​ർ ഇടിച്ചത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ മ​റി​യു​ക​യും ഓ​ട്ടോഡ്രൈ​വ​ർ തെ​റി​ച്ചു സ​മീ​പത്തെ മ​തി​ലി​ൽ ഇ​ടി​ച്ചു​ നി​ലം​പ​തി​ക്കു​ക​യു​മാ​യി​രു​ന്നു.​ അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റാ​ണു റ​ഫീ​ഖ് മ​രി​ച്ച​ത്. റ​ഫീ​ക്കി​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലാ​ണ്.​ ഭാ​ര്യ: ല​ത്തീ​ഫാ ബീ​വി. മ​ക്ക​ൾ: ഷു​ഭാ​ദ്, ഷു​ഹാ​ദ്.