കു​ണ്ട​റ വാ​ഹ​നാ​പ​ക​ടം: ചി​കി​ത്സ​യിൽ കഴിഞ്ഞിരുന്ന യു​വാ​വും മ​രി​ച്ചു
Friday, August 23, 2024 10:22 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​ഴി​ഞ്ഞ ദി​വ​സം കു​ണ്ട​റ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വും മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര കാ​ടാം​കു​ളം കൊ​ന്ന​വി​ള വീ​ട്ടി​ൽ വി​ജ​യ​ൻ പി​ള്ള​യു​ടെ മ​ക​ൻ വി​നേ​ഷ് (21) ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​രം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​രീ​സ് (21) സം​ഭ​വ ദി​വ​സം ത​ന്നെ മ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.45ന് ​കു​ണ്ട​റ പ​ള്ളി​മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം.


​ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽനി​ന്നും കൊ​ട്ടാ​ര​ക്ക​ര​ക്കു വ​ന്ന കെ​എ​സ്ആ​ർടി​സി ബ​സും കൊ​ല്ലം ഭാ​ഗ​ത്തേ​ക്കുപോ​യ കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​ കാ​ർ യാ​ത്രി​ക​രാ​യ യു​വാ​ക്ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ മു​ഹ​മ്മ​ദ് ഹാ​രീ​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് മ​രി​ച്ച​ത്.

വി​നേ​ഷ് കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോളജ് ആശുപത്രിയി​ൽ ചി​കി​ൽ​സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്.