ബ​സി​ൽ യാ​ത്ര​ക്കാ​രി​യു​ടെ പ​ണം അ​പ​ഹ​രി​ച്ച ത​മി​ഴ്നാ​ട്ടു​കാ​രി പി​ടി​യി​ൽ
Saturday, August 24, 2024 6:03 AM IST
കൊ​ട്ടാ​ര​ക്ക​ര: കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ യാ​ത്ര​യ്ക്കി​ട​യി​ൽ വീ​ട്ട​മ്മ​യു​ടെ പ​ണം ക​വ​ർ​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട് ഏ​ർ​വാ​ടി സ്വ​ദേ​ശി​നി മാ​രി (35) ആ​ണ് പി​ടി​യി​ലാ​യ​ത്.

കു​ണ്ട​റ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. ഇ​വ​ർ ചീ​ര​ങ്കാ​വി​ൽ നി​ന്ന് ബ​സി​ൽ ക​യ​റി കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്കി​ലി​റ​ങ്ങി. ബാ​ഗി​ന്‍റെ സി​ബ് തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​യ്യാ​യി​ര​ത്തി​ല​ധി​കം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യ​റി​യു​ന്ന​ത്.


ഇ​വ​ർ​ക്ക് പി​ന്നി​ലാ​യി ബ​സി​റ​ങ്ങി​യ ത​മി​ഴ് സ്ത്രി ​ഓ​ട്ടോ​യി​ൽ ഓ​ടി​ക്ക​യ​റു​ന്ന​ത് ക​ണ്ട വീ​ട്ട​മ്മ ഓ​ട്ടോ ത​ട​ഞ്ഞു നി​ർ​ത്തി. എ​ന്നാ​ൽ യു​വ​തി ഓ​ട്ടോ​യി​ൽ നി​ന്ന് ചാ​ടി​യി​റ​ങ്ങി താ​ലൂ​ക്കാ​ശു​പ​ത്രി വ​ള​പ്പി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

വീ​ട്ട​മ്മ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സെ​ത്തി ആ​ശു​പ​ത്രി വ​ള​പ്പ് അ​രി​ച്ചു​പെ​റു​ക്കി​യാ​ണ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.