പു​ര​സ്കാ​ര​ം നേ​ടി കൊ​ട്ടാ​ര​ക്ക​ര​യു​ടെ ഛാ​യാ​ഗ്രാ​ഹ​ക​ൻ ഹാ​രി​സ​ൺ ലൂ​ക്ക്
Saturday, August 24, 2024 5:47 AM IST
കൊ​ട്ടാ​ര​ക്ക​ര: ആദ്യ ​ചി​ത്ര​ത്തി​ൽ ന​വാ​ഗ​ത ഛായാ​ഗ്രാ​ഹ​ക​നു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി കൊ​ട്ടാ​ര​ക്ക​ര​യു​ടെ സ്വ​ന്തം ഹാ​രി​സ​ൺ ലൂ​ക്ക്. ച​ല​ച്ചി​ത്ര രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പൂ​വ​ച്ച​ൽ ഖാ​ദ​ർ പു​ര​സ്കാ​ര​മാ​ണ് ഋ​തം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​ത്തി​ന് ല​ഭി​ച്ച​ത്.

നേ​പ്പാ​ളി​ലും മ്യാ​ൻ​മാ​റി​ലും ന​ട​ന്ന രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലും പ​ശ്ചി​മ ബം​ഗാ​ളി​ൽ ന​ട​ന്ന ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലും ചി​ത്ര​കാ​ര​ൻ​കൂ​ടി​യാ​യ ഹാ​രി​സ​ൺ ലൂ​ക്ക് അ​വാ​ർ​ഡു​ക​ൾ നേ​ടി. സം​വി​ധാ​യ​ക​ൻ കെ.​ജി. ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്ത വ​ള്ള​ത്തോ​ൾ - മ​ഹാ​ക​വി എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​ക്ക് കാ​മ​റ ച​ലി​പ്പി​ച്ച​തും ഹാ​രി​സ​നാ​ണ്.


പി​ആ​ർ​ഡി​ക്ക് വേ​ണ്ടി​യും ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ വി​വി​ധ ഏ​ജ​ൻ​സി​ക​ൾ​ക്ക് വേ​ണ്ടി​യും ഒ​ട്ട​ന​വ​ധി ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കൊ​ട്ടാ​ര​ക്ക​ര സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യ ത​ല​വൂ​ർ വ​ട​കോ​ട് സ്വ​ദേ​ശി ഹാ​രി​സ​നെ അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ മി​ക​വ് പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. മാ​ർ​ത്തോ​മാ സ​ഭ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.