നൈ​പു​ണ്യ പ​രി​ശീ​ല​ന ദാ​താ​ക്ക​ളു​ടെ സ​മ്മി​റ്റ് ഇ​ന്ന്
Saturday, August 24, 2024 5:47 AM IST
കൊ​ല്ലം: ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ നൈ​പു​ണ്യ സ​മി​തി​യും സം​സ്ഥാ​ന നൈ​പു​ണ്യ വി​ക​സ​ന മി​ഷ​നും സം​യു​ക്ത​മാ​യി ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് നൈ​പു​ണ്യ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മ്മി​റ്റ് സം​ഘ​ടി​പ്പി​ക്കും.

കൊ​ട്ടാ​ര​ക്ക​ര ഹൈ​ലാ​ന്‍​ഡ് ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റി​സോ​ര്‍​ട്ടി​ല്‍ മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.ജി​ല്ല​യു​ടെ നൈ​പു​ണ്യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നൈ​പു​ണ്യ പ​രി​ശീ​ല​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടു​ള്ള ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ പൊ​തു - സ്വ​കാ​ര്യ നൈ​പു​ണ്യ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളേ​യും പ​ങ്കെ​ടു​പ്പി​ച്ചാ​ണ് സ​മ്മി​റ്റ് ന​ട​ത്തു​ന്ന​ത്.


ജി​ല്ലാ നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​കു​ന്ന​തി​ന് നൈ​പു​ണ്യ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മാ​ര്‍​ഗ നി​ര്‍​ദേ​ശം ന​ല്‍​കു​ക, വി​വി​ധ കേ​ന്ദ്ര സം​സ്ഥാ​ന നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ക,

ജി​ല്ല​യി​ലെ നൈ​പു​ണ്യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നൈ​പു​ണ്യ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ക, നൈ​പു​ണ്യ വി​ക​സ​ന വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ക, വി​വി​ധ വ്യ​വ​സാ​യ മേ​ഖ​ല​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ നൈ​പു​ണ്യ ക്ഷ​മ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം.