ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് മാറ്റിവച്ചു
Friday, August 23, 2024 6:59 AM IST
കൊ​ല്ലം: ഓ​യൂ​രി​ൽ നി​ന്ന് ആ​റു​വ​യ​സു​കാ​രി​യെ കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ ഇ​ന്ന​ലെ​യും മാ​റ്റി​വ​ച്ചു. കേ​സി​ന്‍റെ പ്രാ​രം​ഭ​വാ​ദം ഇ​ന്ന​ലെ തു​ട​ങ്ങാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

കേ​സ് ഇ​നി 30ന് ​പ​രി​ഗ​ണി​ക്കും. ബു​ധ​നാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ംഗ് സം​വി​ധാ​ന​ത്തി​ല്‍ ത​ട​സം നേ​രി​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ന്ന​ല​ത്തേ​ക്ക് മാ​റ്റി​യ​ത്.


ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലു​ള്ള ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ ചാ​ത്ത​ന്നൂ​ര്‍ മാ​മ്പ​ള്ളി​ക്കു​ന്നം ക​വി​താ​രാ​ജി​ല്‍ ആ​ര്‍. പ​ത്മ​കു​മാ​ര്‍, ഭാ​ര്യ അ​നി​ത​കു​മാ​രി എ​ന്നി​വ​രെ ബു​ധ​നാ​ഴ്ച വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്ങി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​നാ​യി​രു​ന്നി​ല്ല.