അ​ഞ്ച​ല്‍: എ​ട്ടു​വ​യ​സ് പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ പോ​യ പ്ര​തി പി​ടി​യി​ല്‍. അ​ല​യ​മ​ണ്‍ ആ​ന​ക്കു​ളം മെ​ത്രാ​ന്‍​തോ​ട്ട​ത്തി​ല്‍ പ്ലാ​വി​ള വീ​ട്ടി​ല്‍ ഷൈ​ജു (38) ആ​ണ് പി​ടി​യി​ലാ​യ​ത്. 2019 സെ​പ്റ്റം​ബ​റി​ലാ​ണ് സം​ഭ​വം. പ്ര​തി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്.

പോ​ലീ​സ് കേ​സേ​ടു​ത്ത​തോ​ടെ ഷൈ​ജു ഒ​ളി​വി​ല്‍ പോ​യി. ക​ല്ല​റ​യ്ക്ക് സ​മീ​പം പാ​ങ്ങോ​ട് ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ഷൈ​ജു​വി​ന്‍റെ ബ​ന്ധു​ക്ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് വ​ന്ന ഫോ​ണ്‍ കാ​ള്‍ പി​ന്തു​ട​ര്‍​ന്ന അ​ഞ്ച​ല്‍ പോ​ലീ​സ് ഷൈ​ജു​വി​നെ പാ​ങ്ങോ​ട് നി​ന്ന് ക​ണ്ടെ​ത്തു​ക​യാ‍​യി​രു​ന്നു.

അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഹ​രീ​ഷ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി​നോ​ദ് കു​മാ​ര്‍, സ​ന്തോ​ഷ്‌ ചെ​ട്ടി​യാ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സം​ഗീ​ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.