പ്രേമചന്ദ്രനെതിരായ പ്ര​തി​ഷേ​ധം ജ​നാ​ധി​പ​ത്യ വി​രു​ദ്ധം - എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ
Saturday, August 24, 2024 6:03 AM IST
കൊ​ല്ലം: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് എ​തി​രേ ബി​ജെ​പി കാ​ട്ടു​ന്ന പ്ര​തി​ഷേ​ധം കൊ​ല്ല​ത്തെ ജ​ന​ത​യ്ക്ക് നേ​രേ​യു​ള്ള അ​വ​ഹേ​ള​ന​മാ​ണെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ആരോപിച്ചു.

ന​രേ​ന്ദ്ര​മോ​ദി​യു​ടേ​യും ബി​ജെ​പി​യു​ടേ​യും ഫാ​സി​സ​ത്തി​ന് എ​തി​രേ എ​ക്കാ​ല​വും മ​ത​നിരപേക്ഷ നി​ല​പാ​ടാണ് അദ്ദേഹം സ്വീ​ക​രി​ച്ചത്. ബി​ജെ​പി​യു​ടേ​യും സി​പി​എ​മ്മി​ന്‍റേ​യും വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് വോട്ടർമാർ ബാ​ല​റ്റി​ലൂടെ മ​റു​പ​ടി ന​ൽ​കി​യിട്ടുണ്ട്. ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ലെ ഏ​താ​നും ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ത്തിയെടു​ത്ത് വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യും തെ​രു​വി​ൽ ത​ട​യു​ക​യും ചെ​യ്യു​ന്ന ബി​ജെ​പി നി​ല​പാ​ട് ജ​നാ​ധി​പ​ത്യ​ത്തെ വെ​ല്ലു​വി​ളി​ക്കലാണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ എം​പി​യു​ടെ ജ​ന​പ്രീ​തി​യോ ജ​ന​കീ​യ പ്ര​തിഛാ​യ​യോ ത​ക​ർ​ക്കാ​ൻ ക​ഴി​യി​ല്ല. ജ​ന​പ്ര​തി​നി​ധി​യു​ടെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ത​ട​യു​ന്നത് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.