ക​ള​ക്ട​റേ​റ്റ് സ്ഫോ​ട​ന​കേ​സിൽ ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ന്ന് വീ​ണ്ടും വി​സ്ത​രി​ക്കും
Friday, August 23, 2024 6:41 AM IST
കൊ​ല്ലം: ക​ള​ക്ട​റേ​റ്റ് സ്‌​ഫോ​ട​ന കേ​സി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജോ​ര്‍​ജ് കോ​ശി​യെ ഇ​ന്ന് വീ​ണ്ടും വി​സ്ത​രി​ക്കും. കേ​സി​ല്‍ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മം (യു​എ​പി​എ) ബാ​ധ​ക​മാ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വാ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ വി​സ്ത​രി​ക്കു​ന്ന​ത്.

ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​റാ​ണ് കേ​സി​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന​ത്. കേ​സു​ക​ളി​ല്‍ യു​എ​പി​എ ചു​മ​ത്തു​ന്ന​തി​ന് സ​മ​യ പ​രി​ധി​യു​ണ്ട്. കേ​സ് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ശി​പാ​ര്‍​ശ ന​ട​ത്തു​ക​യും തു​ട​ര്‍​ന്ന് അം​ഗീ​ക​രി​ക്കു​ക​യും വേ​ണം.

എ​ന്നാ​ല്‍ ഈ ​കേ​സി​ല്‍ സ​മ​യ​പ​രി​ധി വ്യ​വ​സ്ഥ പാ​ലി​ച്ചി​ല്ലെ​ന്നാ​ണ് പ്ര​തി​ഭാ​ഗം ആ​രോ​പി​ക്കു​ന്ന​ത്.


എ​ന്നാ​ല്‍ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ ശു​പാ​ര്‍​ശ സ​മ​ര്‍​പ്പി​ച്ചെ​ന്നും അ​ത് അ​നു​വ​ദി​ച്ചു​ള്ള ഉ​ത്ത​ര​വ് സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ എ​ത്തി​യെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു. സ​മ​യ​പ​രി​ധി വി​ഷ​യ​ത്തി​ലെ അ​വ്യ​ക്ത​ത നീ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നി​ല്‍ നി​ന്ന് വീ​ണ്ടും മൊ​ഴി​യെ​ടു​ക്കു​ന്ന​ത്.

2016 ജൂ​ണി​ല്‍ ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​ന്‍​സി​ഫ് കോ​ട​തി​ക്കു മു​ന്നി​ലാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ആ​ര്‍. സേ​തു​നാ​ഥും പ്ര​തി​ഭാ​ഗ​ത്തി​നാ​യി അ​ഡ്വ. ഷാ​ന​വാ​സും ഹാ​ജ​രാ​യി.