ആ​ര്‍​പി​എ​ല്‍ ബോ​ണ​സ് ലഭിക്കാൻ‍ ഇ​ട​പെ​ടണം: എ​ഐ​ടി​യു​സി
Friday, August 23, 2024 6:59 AM IST
അ​ഞ്ച​ല്‍: ആ​ര്‍​പി​എ​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സും മ​റ്റ് അ​നൂ​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​നാ​യി അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് എ​ഐ​ടി​യു​സി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം ആ​ര്‍​പി​എ​ല്‍ എം​ഡി വി​ളി​ച്ചു ചേ​ര്‍​ത്ത യൂ​ണി​യ​നു​ക​ളു​ടെ യോ​ഗ​ത്തി​ല്‍ എ​ട്ടും മൂ​ന്നി​ലൊ​ന്നു ബോ​ണ​സ് മാ​ത്ര​മേ ന​ല്‍​കാ​ന്‍ ക​ഴി​യു​ക​യൂ​വെ​ന്നാ​ണ് അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ഴി​ച്ച് കോ​വി​ഡി​നു ശേ​ഷ​മു​ള്ള മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ റീ​ഹാ​ബി​ലി​റ്റേ​റ്റ് ചെ​യ്തി​ട്ടു​ള്ള തൊ​ഴി​ൽ മേ​ഖ​ല​യും തൊ​ഴി​ലാ​ളി​ക​ളും എ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​ർ സ​ഹാ​യി​ച്ചാ​ണ് ഓ​രോ തൊ​ഴി​ലാ​ളി​ക​ൾ​ക്കും 25000 രൂ​പ​യു​ടെ ബോ​ണ​സും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ത​വ​ണ​യും ബോ​ണ​സ് ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി ഒ​രു​കോ​ടി രൂ​പ സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നു. അ​തി​നാ​ൽ 20 ശ​ത​മാ​നം ബോ​ണ​സ് മാ​ത്ര​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ച്ച​ത്.


മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ ഓ​ണം സ​മ്മാ​നം, ഓ​ണ​പ്പു​ട​വ അ​ട​ക്ക​മു​ള്ള​വ​യും ന​ൽ​കി​യി​ല്ല. റ​ബ​റി​നും റ​ബ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും ന്യാ​യ വി​ല ല​ഭി​ക്കു​ന്ന​തി​നാ​ൽ മു​ൻ​കാ​ല​ത്തേ​തു​പോ​ലെ ബോ​ണ​സും അ​നു​ബ​ന്ധ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​ൻ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​ർ​പി​എ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ എ​ഐ​ടി​യു​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​അ​ജ​യ​പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ആ​ർ​പി​എ​ൽ മാ​നേ​ജ്മെ​ന്‍റി​നും ലേ​ബ​ർ സെ​ക്ര​ട്ട​റി​ക്കും ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ​ക്കും യൂ​ണി​യ​ൻ നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ജ​യ​പ്ര​സാ​ദ് പ​റ​ഞ്ഞു