എ. ​നൗ​ഷാ​ദ് അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്
Saturday, August 24, 2024 5:47 AM IST
അ​ഞ്ച​ല്‍: അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി എ. ​നൗ​ഷാ​ദ് അ​ധി​കാ​ര​മേ​റ്റു. മാ​ര്‍​ക്ക​റ്റ് വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള സി​പി​എം പ്ര​തി​നി​ധി​യാ​ണ് എ. ​നൗ​ഷാ​ദ്.

മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം സി​പി​ഐ​യി​ലെ എ​സ്. സ​ജീ​വ്‌ രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​ൽ​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​മാ​ണ് നൗ​ഷാ​ദി​നെ പ്ര​സി​ഡ​ന്‍റാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.

യു​ഡി​എ​ഫി​ല്‍ നി​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗം ഏ​റം സ​ന്തോ​ഷും ബി​ജെ​പി​യി​ലെ ആ​ന​ന്ദി​യും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ചു. 19 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ 11 പേ​രു​ടെ പി​ന്തു​ണ​യോ​ടെ എ .​നൗ​ഷാ​ദി​നെ തെ​ര​ഞ്ഞെ​ടു​ത്തു.


വി​വി​ധ പാ​ര്‍​ട്ടി നേ​താ​ക്കാ​ളാ​യ എ​സ്. ജ​യ​മോ​ഹ​ന്‍, ഡി. ​വി​ശ്വ​സേ​ന​ന്‍, ലെ​നു ജ​മാ​ല്‍, തോ​യി​ത്ത​ല മോ​ഹ​ന​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഓ​മ​ന മു​ര​ളി, ജി​ല്ലാ ബ്ലോ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ള്‍, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ള്‍,

പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ക​ക്ഷി രാ​ഷ്ട്രീ​യ​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ചു​മ​ത​ല​യേ​റ്റ ശേ​ഷം എ. ​നൗ​ഷാ​ദ് പ​റ​ഞ്ഞു. സി​പി​എം അ​ഞ്ച​ല്‍ വെ​സ്റ്റ്‌ ലോ​ക്ക​ല്‍​ക​മ്മി​റ്റി അം​ഗ​മാ​ണ് എ. ​നൗ​ഷാ​ദ്.