തൃ​ക്ക​രു​വ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം
Friday, August 23, 2024 6:53 AM IST
കൊ​ല്ലം: തൃ​ക്ക​രു​വ ഭ​ദ്ര​കാ​ളി ദേ​വീ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്നു. ക്ഷേ​ത്ര​ത്തി​ലെ സി​സി ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ൾ രാ​ത്രി ക​ഴി​ഞ്ഞ ദി​വ​സം 12. 30 നും ​ഒ​ന്നി​നും മ​ധ്യേ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി.

ചു​റ്റ​മ്പ​ല​ത്തി​ന്‍റെ ഉ​ള്ളി​ൽ പ്ര​വേ​ശി​ച്ച മോ​ഷ്ടാ​വ് ര​ണ്ട് കാ​ണി​ക്ക വ​ഞ്ചി​ക​ൾ കു​ത്തി​പ്പൊ​ളി​ച്ച് പ​ണം മോ​ഷ്ടി​ച്ചു. ഓ​ഫീ​സ് കൗ​ണ്ട​റി​ന്‍റെ ഗ്രി​ൽ പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 15,000 രൂ​പ അ​പ​ഹ​രി​ച്ചു. അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.