പ​രാ​തി​ക​ളി​ല്‍ വ​കു​പ്പു​ക​ള്‍ കൃ​ത്യ​മാ​യി പ​രി​ഹാ​രം കാ​ണ​ണം: പ​ട്ടി​ക​ജാ​തി ഗോ​ത്ര​വ​ര്‍​ഗ ക​മ്മീ​ഷ​ന്‍
Wednesday, October 23, 2024 2:19 AM IST
കാ​സ​ർ​ഗോ​ഡ്: പ​ട്ടി​ക​ജാ​തി പ​ട്ടി​ക​ഗോ​ത്ര​വ​ര്‍​ഗ ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട്ട പ​രാ​തി​ക​ളി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ കൃ​ത്യ​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ശേ​ഖ​ര​ന്‍ മി​നി​യോ​ട​ന്‍ നി​ർ​ദേ​ശി​ച്ചു.

കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ല്‍ ക​മ്മീ​ഷ​ന് മു​ന്നി​ലെ​ത്തു​ന്ന പ​രാ​തി​ക​ളു​ടെ എ​ണ്ണം മ​റ്റ് ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ കു​റ​വാ​ണെ​ന്നും എ​ത്തു​ന്ന​തി​ലേ​റെ​യും റ​വ​ന്യൂ, പോ​ലീ​സ് വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ര​ണ്ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ജി​ല്ല​യി​ൽ അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ 124 പ​രാ​തി​ക​ളാ​ണ് ക​മ്മീ​ഷ​നു മു​മ്പാ​കെ​യു​ള്ള​ത്. ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ൻ ശേ​ഖ​ര​ന്‍ മി​നി​യോ​ട​ന്‍, അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. സേ​തു നാ​രാ​യ​ണ​ന്‍, ടി.​കെ. വാ​സു എ​ന്നി​വ​രാ​ണ് അ​ദാ​ല​ത്തി​ൽ സം​ബ​ന്ധി​ക്കു​ന്ന​ത്. പു​തി​യ പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍, സ​ബ് ക​ള​ക്‌​ട​ര്‍ പ്ര​തീ​ക് ജ​യി​ന്‍ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.