ശി​ശു​ദി​ന റാ​ലി​യി​ലേ​ക്ക് കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ മ​ത്സ​ര​ങ്ങ​ൾ
Wednesday, October 23, 2024 2:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​വം​ബ​ര്‍ 14 ന് ​ന​ട​ക്കു​ന്ന ശി​ശു​ദി​ന റാ​ലി​യി​ല്‍ കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി, പ്ര​സി​ഡ​ന്‍റ്, പ്ര​തി​പ​ക്ഷ​നേ​താ​വ്, സ്പീ​ക്ക​ര്‍ എ​ന്നീ പ​ദ​വി​ക​ളി​ലേ​ക്കു​ള്ള കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​മാ​സം 27 ന് ​ഹോ​സ്ദു​ര്‍​ഗ് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന വ​ര്‍​ണോ​ത്സ​വം എ​ന്നു പേ​രി​ട്ട പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​സം​ഗം, സാ​ഹി​ത്യ​ര​ച​ന, നാ​ട​ന്‍ പാ​ട്ട്, ല​ളി​ത​ഗാ​നം, ക​വി​താ​ലാ​പ​നം, ക​ഥ പ​റ​ച്ചി​ല്‍ മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ക. പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എം.​എ. ക​രീം, കെ. ​സ​തീ​ശ​ന്‍, കെ. ​വി​ജ​യ​പാ​ല​ന്‍, ഭാ​നു​മ​തി, എം.​വി. നാ​രാ​യ​ണ​ന്‍, സി.​വി. ഗി​രീ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.