വ​ര​ക്കാ​ട് റോ​ഡി​ന്‍റെ പ​ഴ​യ പാ​ർ​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞു
Wednesday, October 23, 2024 2:19 AM IST
ന​ർ​ക്കി​ല​ക്കാ​ട്: കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഭീ​മ​ന​ടി - ചി​റ്റാ​രി​ക്കാ​ൽ റോ​ഡി​ൽ വ​ര​ക്കാ​ട് ജം​ഗ്ഷ​ന് സ​മീ​പം റോ​ഡി​ന്‍റെ പ​ഴ​യ പാ​ർ​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ​ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.

എ​ളേ​രി ഭാ​ഗ​ത്തു​നി​ന്നും ചി​റ്റാ​രി​ക്കാ​ൽ ഭാ​ഗ​ത്തു​നി​ന്നും ഒ​രേ​സ​മ​യം വാ​ഹ​ന​ങ്ങ​ൾ വ​ന്നാ​ൽ വ​ശം മാ​റി​ക്കൊ​ടു​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ഴു​മോ എ​ന്നാ​ണ് ആ​ശ​ങ്ക. അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തി​നു​മു​മ്പ് ഇ​വി​ടെ പു​തി​യ പാ​ർ​ശ്വ​ഭി​ത്തി കെ​ട്ടി​യു​യ​ർ​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.