ശാ​സ്‌​ത്രോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Wednesday, October 23, 2024 2:19 AM IST
ചെ​മ്മ​നാ​ട്: ന​വം​ബ​ര്‍ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍ ചെ​മ്മ​നാ​ട് ജ​മാ​അ​ത്ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന റ​വ​ന്യു ജി​ല്ലാ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ എം.​പി. ഷാ​ഫി ഹാ​ജി പ്ര​കാ​ശ​നം ചെ​യ്തു.

ശ​ര​ത് ഇ​ട്ട​മ്മ​ലാ​ണ് ലോ​ഗോ ത​യാ​റാ​ക്കി​യ​ത്. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി.​ടി. അ​ഹ​മ്മ​ദ​ലി മു​ഖ്യാ​തി​ഥി​യാ​യി. പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എ. സു​കു​മാ​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യാ​ധ്യാ​പ​ക​ന്‍ കെ. ​വി​ജ​യ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം. അ​ബ്ദു​ള്ള, ഷാ​ജ​ഹാ​ന്‍ ആ​ലി​ച്ചേ​രി, സി.​എ​ച്ച്. റ​ഫീ​ഖ്, സി.​എ​ച്ച്. ഷാ​ജു, അ​ന്‍​വ​ര്‍ ചെ​മ്മ​നാ​ട്, ഇ​ബ്രാ​ഹിം ക​രീം, വി.​പി. യൂ​സ​ഫ്, പ്ര​ദീ​പ് നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.


സ്റ്റാ​റ്റ​സ് വീ​ഡി​യോ മ​ത്സ​രം

ചെ​മ്മ​നാ​ട്: റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്ത്രോ​ത്സ​വം പ്ര​മേ​യ​മാ​യി സ്റ്റാ​റ്റ​സ് വീ​ഡി​യോ മ​ത്സ​രം ന​ട​ത്തു​ന്നു. ഒ​രു മി​നി​റ്റി​ല്‍ അ​ധി​ക​രി​ക്കാ​ത്ത വീ​ഡി​യോ​ക​ളാ​ണ് അ​യ​ക്കേ​ണ്ട​ത്.
വീ​ഡി​യോ​യി​ല്‍ ശാ​സ്ത്രോ​ത്സ​വ ലോ​ഗോ ഉ​ള്‍​പ്പെ​ടു​ത്ത​ണം.വീ​ഡി​യോ​ നാ​ളെ രാ​വി​ലെ 10നു ​മു​ന്‍​പ് kasshasth ramel [email protected] എ​ന്ന ഇ-​മെ​യി​ലി​ല്‍ അ​യ​ക്ക​ണം.
ഫോ​ണ്‍: 9846458069.