നാടിന് ആവേശമായി കൊയ്ത്തുത്സവം
1460994
Monday, October 14, 2024 7:21 AM IST
പനത്തടി: പനത്തടി താനത്തിങ്കൽ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന് ആവശ്യമായ നെല്ല് സംഭരിക്കാൻ നടത്തിയ കൊയ്ത്തുത്സവം നാടിന് ആവേശമായി. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മനുരത്ന എന്ന വിത്താണ് പാടശേഖരത്തിൽ കൃഷി ഇറക്കിയത്. ഉപ്പള ഷെയ്ഖ് സയ്യിദ് ഫൗണ്ടേഷൻ ഓൾഡേജ് ഹോം മാനേജിംഗ് ട്രസ്റ്റി ഇർഫാന ഇക്ബാൽ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
ആഘോഷ കമ്മിറ്റി ചെയർമാൻ എൻ. ബാലചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ എം. പത്മകുമാരി, പഞ്ചായത്ത് അംഗങ്ങളായ സുപ്രിയ ശിവദാസ്, എൻ. വിൻസെന്റ്,
കെ.കെ. വേണുഗോപാലൻ, രാധ സുകുമാരൻ, അസി. കൃഷി ഓഫീസർ കെ.വി. ഗോപിനാഥ്, ജനറൽ കൺവീനർ കൂക്കൾ ബാലകൃഷ്ണൻ, കെ.എൻ. രമേശൻ, മനോജ് പുല്ലുമല, കെ. സുകുമാരൻ നായർ, ടി.പി. ശശി, വി.വി. കുമാരൻ, ടി. ഉണ്ണികൃഷ്ണൻ, ടി.പി. പ്രശാന്ത് കുമാർ, ടി.പി. ഹരികുമാർ എന്നിവർ പ്രസംഗിച്ചു.