ഒഇസി വരുമാന പരിധി പൂര്‍ണമായും ഒഴിവാക്കണം:എംബിസിഎഫ്
1461273
Tuesday, October 15, 2024 6:47 AM IST
കാഞ്ഞങ്ങാട്: മോസ്റ്റ് ബാക്ക് വാര്‍ഡ് കമ്യൂണിറ്റീസ് ഫെഡറേഷനില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കു നല്‍കിവരുന്ന ഒഇസി തത്തുല്യ വിദ്യാഭാസ സാമ്പത്തിക ആനുകൂല്യത്തിന്റെ വാര്‍ഷിക വരുമാനപരിധി പൂര്‍ണമായും ഒഴിവാക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കുട്ടപ്പന് ചെട്ടിയാര്‍. കുന്നുമ്മല്‍ ജെസിഐ ഹാളില്‍ നടന്ന സംസ്ഥാന നേതാക്കളുടെ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യാദവ മഹാസഭ ദേശീയ സെക്രട്ടറി എം. രമേഷ് യാദവ് ഉദ്ഘാടനം ചെയ്തു. എംബിസിഎഫ് ജില്ലാ പ്രസിഡന്റ് കെ.എം. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. നിഷികാന്ത്, വിനീഷ് സുകുമാരന്‍, പി.ടി. നന്ദകുമാര്‍, കെ. ശിവരാമന് മേസ്ത്രി, പി.എം. ശശിധരന്, വി. കൃഷ്ണന്, പി.പി. ബാലചന്ദ്രന് ഗുരുക്കള്‍, ബാബു മാണിയൂര്‍, എം.എം. ജനാര്ദ്ദനന്, പി. രാജേശ്വരി, സുഗിത, കമലാക്ഷ എന്നിവര്‍ പ്രസംഗിച്ചു. പി. പവിത്രന് സ്വാഗതവും പി.വി. ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.