എഎച്ച്എസ്ടിഎ സായാഹ്ന ധര്‍ണ നടത്തി
1461271
Tuesday, October 15, 2024 6:47 AM IST
കാസര്‍ഗോഡ്: എയ്ഡഡ് ഹയര്‍സെക്കന്‍ഡറി മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പുറത്തിറക്കിയ പരിഷ്കാരത്തിനെതിനെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് സായാഹ്ന ധര്‍ണ നടത്തി.
കെപിസിസി നിര്‍വാഹകസമിതി അംഗം ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിജി തോമസ് മുഖ്യപ്രഭാഷണം നടത്തി. മെജോ ജോസഫ്, കെ. ഷാജി, രാകേഷ് ആര്. ഷെട്ടി, കെ.ആര്. ശ്രുതി, പി.എന്‍. വിശാലാക്ഷി എന്നിവര്‍ പ്രസംഗിച്ചു.