അ​ക​ക്ക​ണ്ണി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ അ​റി​വു​പ​ക​ർ​ന്ന് ത​ന്പാ​ൻ മാ​ഷ്
Wednesday, October 16, 2024 7:30 AM IST
ചെ​റു​വ​ത്തൂ​ർ:​ അ​ന്ധ​ത​യു​ടെ ഇ​രു​ട്ടി​ലും മ​ന​സി​ൽ മൊ​ട്ടി​ട്ട ന​ക്ഷ​ത്ര​ത്തി​ള​ക്ക​മു​ള്ള സ്വ​പ്ന​ങ്ങ​ൾ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ഉ​ൾ​ക്ക​രു​ത്തി​ൽ കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ ത​മ്പാ​ൻ എ​ന്ന അ​ധ്യാ​പ​ക​ന്‍റെ വാ​ക്കു​ക​ൾ കു​ട്ടി​ക​ൾ​ക്ക് വി​സ്മ​യ​മാ​യി. 50,000 പേ​രെ ഓ​ൺ​ലൈ​നി​ലൂ​ടെ​യും അ​ല്ലാ​തെ​യും പ​ഠി​പ്പി​ച്ച അ​നു​ഭ​വ​ങ്ങ​ൾ ത​ന്പാ​ൻ മാ​ഷ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു.

വൈ​റ്റ് കെ​യ്ൻ ഡേ​യു​ടെ ഭാ​ഗ​മാ​യി പ​ട​ന്ന ജി​യു​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​ക​ക്ക​ണ്ണ് പ​രി​പാ​ടി കാ​ട​ങ്കോ​ട് സ്വ​ദേ​ശി​യാ​യ കാ​ഴ്ച പ​രി​മി​തി​യു​ള്ള റി​ട്ട. അ​ധ്യാ​പ​ക​ൻ വി. ​ത​മ്പാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​ധ്യാ​പ​ക​ൻ എ. ​ലു​ക്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി. അ​നി​ൽ​കു​മാ​ർ, പി. ​വേ​ണു​ഗോ​പാ​ല​ൻ, കെ. ​പ്ര​മോ​ദ്കു​മാ​ർ, എ​ൻ. സ​ന്തോ​ഷ്, പി.​പി. ബി​ന്ദു, ചെ​റു​വ​ത്തൂ​ർ ബി​ആ​ർ​സി​യി​ലെ സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ ബി. ​റോ​ഷ്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.