ആദിവാസി കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവൻഷൻ
1460993
Monday, October 14, 2024 7:21 AM IST
വെള്ളരിക്കുണ്ട്: ആദിവാസി കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവൻഷൻ വെള്ളരിക്കുണ്ടിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് സി.പി. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റുമാരായ പി.ജി. ദേവ്, ബി.പി. പ്രദീപ് കുമാർ, ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ എം.പി. ജോസഫ്, ബാലകൃഷ്ണൻ മാണിയൂർ, ആദിവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചാലിങ്കൽ, എം. രാധാമണി, ബാബു കോഹിനൂർ,
ജനപ്രതിനിധികളായ ഷോബി ജോസഫ്, കെ.ആർ. വിനു, ബിൻസി ജെയിൻ, കെ.കെ. തങ്കച്ചൻ, ലീല ആടകം, ജില്ലാ ഭാരവാഹികളായ പി. രാഘവൻ, മാധവൻ ചുള്ളി, സുന്ദരൻ പെർള, കണ്ണൻ മാളൂർകയം, രാജേഷ് തമ്പാൻ, കെ.സി. കുഞ്ഞികൃഷ്ണൻ, ജനാർദ്ദനൻ ചെമ്പേന, സുകുമാരൻ വിത്തുകളം എന്നിവർ പ്രസംഗിച്ചു.
ജില്ലാ പ്രസിഡന്റ് പി.കെ .രാഘവൻ സ്വാഗതവും ജില്ലാ ജനറൽ സെക്കട്ടറി രാജീവൻ ചൂരോൽ നന്ദിയും പറഞ്ഞു.