ഇടതു സർക്കാരിനെ ദുർബലപ്പെടുത്താൻ ആസൂത്രിത ശ്രമം: കെ.കെ. ശൈലജ
1460999
Monday, October 14, 2024 7:21 AM IST
ചെറുവത്തൂർ: എൽഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ആസൂത്രിതമായ ശ്രമങ്ങളാണ് നടന്നു വരുന്നതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ. വലതുപക്ഷവും ചില മാധ്യമങ്ങളും വര്‍ഗീയ ശക്തികളും ഒത്തുചേര്‍ന്നുള്ള ദുഷ്പ്രചരണങ്ങളെ സര്‍ക്കാര്‍ ജനോപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങളിലൂടെയാണ് നേരിടുന്നതെന്നും അവർ പറഞ്ഞു.
സിപിഎം ചെറുവത്തൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിക്കായി നിര്‍മിച്ച ഇഎംഎസ് ഭവന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. മാധവന് മണിയറ അധ്യക്ഷത വഹിച്ചു. പി. ജനാര്ദനന്, എം. രാജഗോപാലന്‍ എംഎൽഎ, കെ. സുധാകരന് നാരായണന്, കൂത്തൂര്‍ നാരായണന് എന്നിവർ പ്രസംഗിച്ചു.