പന്നിക്കൂട്ടം സ്കൂട്ടർ നശിപ്പിച്ചു
1460995
Monday, October 14, 2024 7:21 AM IST
കുമ്പള: കുമ്പളയിൽ വീടിനു മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ പന്നിക്കൂട്ടം കുത്തിക്കീറി. സിഎച്ച്സി റോഡിൽ താമസിക്കുന്ന അഷ്റഫിന്റെ സ്കൂട്ടറാണ് കുത്തിക്കീറിയത്. കാടുവിട്ട് നാട്ടിൽ തമ്പടിച്ച പന്നിക്കൂട്ടങ്ങൾ നേരത്തേ മരച്ചീനിക്കും കിഴങ്ങിനും പിന്നാലെ നെൽവയലുകൾക്കും വീട്ടുമുറ്റത്തെ അലങ്കാരച്ചെടികൾക്കും നേരെ തിരിഞ്ഞിരുന്നു.
ഇപ്പോൾ വീട്ടുമുറ്റത്ത് നിർത്തിയിടുന്ന വാഹനങ്ങൾക്കും രക്ഷയില്ലാതായി. ഓടുന്ന വാഹനങ്ങൾക്കു കുറുകേ ചാടി അപകടം വരുത്തുന്നതും പതിവായി. പന്നിക്കൂട്ടങ്ങളെ ഭയന്ന് രാത്രിയിലും പുലർകാലത്തും റോഡിലിറങ്ങാൻ തന്നെ ആളുകൾ ഭയക്കുന്ന നിലയാണ്.