യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധയോഗം
1460775
Saturday, October 12, 2024 5:34 AM IST
കുമ്പള: കേരളത്തിലും കര്‍ണാടകയിലുമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്ത് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജുനൈദ് ഉറുമി അധ്യക്ഷത വഹിച്ചു. ലക്ഷ്മണപ്രഭു, ഷാനിദ് കയ്യംകുടല്‍, രവി പൂജാരി, ബാബു ബന്തിയോട്, സലിം പുത്തിഗെ, പൃഥ്വിരാജ് ഷെട്ടി, റഫീഖ് കുണ്ടാര്‍,
ഷെറില്‍ കയ്യംകൂടല്‍, രാകേഷ് റൈ, ഡോള്‍ഫിന്‍, ഇര്‍ഷാദ് മഞ്ചേശ്വരം, മുസ്തഫ, മുഹമ്മദ് മലന്തൂര്‍, റഷീദ്, രവിരാജ് തുമ്മ, ബാലകൃഷ്ണ ബാഡൂര്‍ പ്രസംഗിച്ചു. ഹനീഫ് പടിഞ്ഞാര്‍ സ്വാഗതവും ദയാനന്ദ ബാഡൂര്‍ നന്ദിയും പറഞ്ഞു.