തദ്ദേശസ്ഥാപനങ്ങളില്‍ അത്യാവശ്യ തസ്തികകള്‍ സൃഷ്ടിക്കണം: കെഎല്ഇഒ
1460997
Monday, October 14, 2024 7:21 AM IST
കാഞ്ഞങ്ങാട്: തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജോലിഭാരത്താല്‍ വലയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അത്യാവശ്യ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തണമെന്നും കേരള ലോക്കല്‍ സെല്‍ഫ് ഗവ. എംപ്ലോയീസ് ഓര്ഗനൈസേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കണ്ടിജന്റ് ജീവനക്കാരുടെയും മുനിസിപ്പല്‍ ജീവനക്കാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുക, ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, കുടിശിക ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കുക, ലീവ് സറണ്ടര്‍ പണമായി നല്‍കുക, മെഡിസെപ് അപാകതകള്‍ പരിഹരിക്കുക, സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും സമയബന്ധിതമായി നടപ്പിലാക്കുക, പെര്‍ഫോമന്‍സ് ഓഡിറ്റ് സംവിധാനം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
എലൈറ്റ് ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി പി. ജയരാജന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോജോ അലക്സ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുള്‍ ബഷീര്‍ പാറത്തോട് പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ആര്. മുരളീധരന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സമിതിയംഗം ശ്രീജിത് മേലത്ത്, വനിതാഫോറം കണ്‍വീനര്‍ വി. ദീപാമോള്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: വി. ദീപാമോള്‍ (പ്രസിഡന്റ്), എസ്.എന്‍. സിന്ധു (സെക്രട്ടറി), അബ്ദുള്‍ ബഷീര്‍ പാറത്തോട് (ട്രഷറര്‍).