ജോലി തട്ടിപ്പ്: സചിത റൈക്കെതിരെ കൂടുതല്‍ പരാതികള്‍
1460998
Monday, October 14, 2024 7:21 AM IST
കാസര്‍ഗോഡ്: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മുന്‍ ഡിവൈഎഫ്ഐ വനിതാ നേതാവ് സചിത റൈക്കെതിരെ കൂടുതല്‍ പരാതികള്‍. ദേലംപാടി ശാന്തിമല ഹൗസിലെ സുചിത്രയുടെ ബദിയഡുക്ക പോലീസാണ് കേസെടുത്തത്. കേന്ദ്രീയ വിദ്യാലയത്തില്‍ ക്ലാര്‍ക്ക് ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 7,31,500 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
എസ്ബിഐയില്‍ ക്ലാര്‍ക്ക് ജോലി വാഗ്ദാനം ചെയ്തത് 13,11,600 രൂപ കൈക്കലാക്കിയെന്നു കാണിച്ച് കിദൂരിലെ അശ്വിന്റെ ഭാര്യ കെ. രക്ഷിത കര്‍ണാടകയിലെ ഉപ്പിനങ്ങാടി പോലീസില്‍ പരാതി നല്കി. രക്ഷിത ഉപ്പിനങ്ങാടി സ്വദേശിനിയാണ്. യുവതിക്ക് അവിടെയുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണ് സചിതയ്ക്ക് പണം അയച്ചു കൊടുത്തത്.
അതിനാലാണ് ഉപ്പിനങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. സചിതക്കെതിരെ ബദിയഡുക്കയില്‍ മാത്രം മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പുത്തിഗെ ബാഡൂരിലെ മല്ലേഷ്, ബദിയഡുക്ക, ബെള്ളം ബെട്ടുവിലെ ശ്വേത എന്നിവരുടെ പരാതി പ്രകാരമുള്ളവയാണ് ബദിയഡുക്കയിലുള്ള മറ്റു രണ്ടു കേസുകള്‍. കിദൂരിലെ നിഷ്മിത ഷെട്ടിയാണ് തട്ടിപ്പിനെതിരെ ആദ്യം പോലീസില്‍ പരാതി നല്‍കിയത്.