മാനസികാരോഗ്യ ദിനാചരണം നടത്തി
1460776
Saturday, October 12, 2024 5:34 AM IST
അമ്പലത്തറ: ഹൊസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി അമ്പലത്തറ സ്നേഹാലയത്തില്‍ നടത്തിയ ലോക മാനസികാരോഗ്യ ദിനാചരണം ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്മാന് അഡീഷണല്‍ ജില്ലാ ജഡ്ജ് പി.എം. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.സി. ശശീന്ദ്രന് അധ്യക്ഷത വഹിച്ചു.
ടോപ് സിംഗര്‍ ഫെയിം മഹിപാല്‍ അവതരിപ്പിച്ച സംഗീതവിരുന്ന്, സീനിയര്‍ സിവില്‍ പോലീസ് രാജുവും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ട്, മൂന്നാംമൈല്‍ കേശവ്ജി വായനശാല മെമ്പര്‍മാരും ചേര്‍ന്ന് അവതരിപ്പിച്ച തിരുവാതിരയും കോല്‍ക്കളിയും, പുല്ലൂര്‍-പെരിയ പഞ്ചായത്ത് കുടുംബശ്രീ കൊടവലം ടീമിന്റെ ആലാമികളിയും നാടന്‍ പാട്ടും തുടങ്ങിയവ നടന്നു.
അഡ്വ. ഗംഗാധരന്, ക്ലാര്‍ക്ക് അസോസിയേഷന് പ്രസിഡന്റ് രാമചന്ദ്രന് കാട്ടൂര്‍, സ്നേഹാലയ ഡയറക്ടര്‍ ബ്രദര്‍ ഈശോദാസ് എന്നിവര്‍ പ്രസംഗിച്ചു. ടിഎല്‍എസ്സി സെക്രട്ടറി പി.വി. മോഹനന് സ്വാഗതവും ബിന്ദു ഇ. നായര്‍ നന്ദിയും പറഞ്ഞു.