ഓട്ടോ മറിഞ്ഞ് രണ്ടു സ്ത്രീകൾക്ക് പരിക്ക്
1461274
Tuesday, October 15, 2024 6:47 AM IST
രാജപുരം: മുണ്ടോട്ടെ സെന്റ് പയസ് ടെൻത് കോളജ് ഹോസ്റ്റലിന് സമീപം നിയന്ത്രണം വിട്ട് ഇലക്ട്രിക് ഓട്ടോ മറിഞ്ഞ് രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
റോഡിന് താഴെ ഓടയിലേക്ക് മറിഞ്ഞ ഓട്ടോ തകർന്ന നിലയിലാണ്. ഓടികൂടിയ നാട്ടുകാരും സംഭവസ്ഥലത്ത് എത്തിയ രാജപുരം പോലീസും ചേർന്ന് പരിക്കേറ്റ വനിതാ ഡ്രൈവറേയും യാത്രകാരിയെയും പൂടങ്കല്ല് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് മാറ്റി.