ഇലമുറിയൻ ആമവണ്ടുകൾ പെരുകുന്നു
1460774
Saturday, October 12, 2024 5:34 AM IST
വലിയപറമ്പ്: കാർഷിക വിളകളുടെ ഇലകൾ കാർന്ന് നശിപ്പിക്കുന്ന ആമവണ്ട് ഇടയിലെക്കാട്ടിൽ പെരുകുന്നു. പ്ലാസ്റ്റിക് അടപ്പുകളിൽ അടച്ച പോലെ ആവരണത്തിന് അകത്ത് കാണുന്ന ഇവ വളളിപ്പടർപ്പുകളിലും കുറ്റിച്ചെടികളിലുമാണ് കൂടുതലും കണ്ടു വരുന്നത്.
ആവരണത്തിനകത്ത് സ്വർണവർണമുൾപ്പെടെ നിറങ്ങളിൽ ഏറെ ആകർഷകമാണ് ആമ വണ്ട്. കാലുകളുകളുപയോഗിച്ച് ചെടിത്തണ്ടുകളിൽ ഒട്ടിനിൽക്കാനും മുകളിലെ ചിറകുകൾ ഉപയോഗിച്ച് പറക്കാനും ഇവക്ക് പ്രത്യേക കഴിവു തന്നെയുണ്ട്.
നമ്മുടെ നാട്ടിൽ സാധാരണ കണ്ടു വരുന്ന വണ്ടുകളെപ്പോലെ പച്ചക്കറി ചെടികളിൽ ഇല മുറിച്ചു നശിപ്പിക്കുന്നത് വ്യാപകമല്ല. ടോർട്ടയിസ് ബീറ്റ്ൽസ് എന്ന പേരിൽ അറിയപ്പെടുന്ന ഇവയെ നമ്മുടെ നാട്ടിൽ അപൂർവമായേ കാണാറുണ്ടായിരുന്നുള്ളു.