ജേക്കബ് വര്‍ഗീസ് അനുസ്മരണവും അവാര്‍ഡ് വിതരണവും
1460772
Saturday, October 12, 2024 5:34 AM IST
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ഡിസ്ട്രിക്ട് എഡ്യുക്കേഷന്‍ എംപ്ലോയീസ് ട്രസ്റ്റിന്റെ ജേക്കബ് വര്‍ഗീസ് അനുസ്മരണം ഹൊസ്ദുര്‍ഗ് സഹകരണ ബാങ്ക് ഹാളില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്മാന് അലോഷ്യസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
മികച്ച അധ്യാപകനുള്ള സദ്ഭാവന അധ്യാപക അവാര്‍ഡ് പി.ടി. ബെന്നിക്കും മികച്ച സഹകരണ സ്ഥാപനത്തിനുള്ള സഹകാരിത സമ്മാന്‍ ഹൊസ്ദുര്‍ഗ് സഹകരണ ബാങ്കിനു വേണ്ടി പ്രസിഡന്റ് പ്രവീണ്‍ തോയമ്മലിനും സമ്മാനിച്ചു. സൊസൈറ്റി ഡയറക്ടര്‍മാരായി വിരമിച്ച ജി.കെ. ഗിരിജ, സി.കെ.വേണു എന്നിവരെ ആദരിച്ചു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍, കെപിസിസി നിര്‍വാഹക സമിതി അംഗം ഹക്കീം കുന്നില്‍, ട്രസ്റ്റ് രക്ഷാധികരി ടി.കെ. എവുജിന്‍, കെ.പി. മുരളീധരന്, കെ.പി. ബാലകൃഷ്ണന്, ജോര്‍ജ്കുട്ടി ജോസഫ്,
സി.ഇ. ജയന്, കുഞ്ഞിക്കണ്ണന് കരിച്ചേരി, കെ. സരോജിനി, നാരായണന് അടിയോടി, ശ്രീകൃഷ്ണ അഗ്ഗിത്തായ, വാസുദേവന്‍ നമ്പൂതിരി, എം.കെ. ദിവാകരന്, വിനോദ് കുമാര്‍, എല്‍. വസന്തന്, പി.കെ. ബിജു എന്നിവര്‍ പ്രസംഗിച്ചു.