ആർടി ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കും: ഗതാഗതമന്ത്രി
1460771
Saturday, October 12, 2024 5:34 AM IST
വെള്ളരിക്കുണ്ട്: വൻതുക മാസവാടക നൽകി സ്വകാര്യകെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന വെള്ളരിക്കുണ്ടിലെ സബ് റീജീയണൽ ട്രാൻസ്പോർട്ട് ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ.
നിയമസഭയിൽ ഇ. ചന്ദ്രശേഖരൻ എംഎൽ എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രസ്തുത വിഷയം എംഎൽഎ മുമ്പ് തന്നെ കത്ത് നൽകിയതും നേരിൽ സംസാരിയിട്ടുമുള്ളതാണെന്നും പ്ലാൻ ഫണ്ട് ലഭ്യമാകുന്ന മുറക്ക് വെള്ളരിക്കുണ്ട് ഉൾപ്പെടെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്ന് ട്രാൻസ്പോർട്ട് ഓഫീസുകൾ സർക്കാർ കെട്ടിടത്തിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
വെള്ളരിക്കുണ്ട് 12 കോടി രൂപ മുടക്കി പൂർത്തിയാക്കിയ മിനി സിവിൽ സ്റ്റേഷനിൽ ട്രാൻസ് പോർട്ട് ഓഫീസിന് വേണ്ടി സ്ഥലസൗകര്യങ്ങൾ നീക്കി വെച്ചിട്ടും ഓഫീസ് മാറ്റിയിരുന്നില്ല.