ന​വീ​ക​രി​ച്ച പോ​സ്റ്റ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 24, 2024 1:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജ​ന​കീ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വീ​ക​രി​ച്ച വെ​ള്ളി​ക്കോ​ത്ത് അ​ജാ​നൂ​ർ പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ടം ജി​ല്ലാ ക​ള​ക്‌​ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ല​പ്പ​ഴ​ക്കം മൂ​ലം നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​യി​രു​ന്ന കെ​ട്ടി​ടം വെ​ള്ളി​ക്കോ​ത്ത് അ​ഴീ​ക്കോ​ട​ൻ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​ന​കീ​യ ക​മ്മി​റ്റി ഏ​റ്റെ​ടു​ത്ത് ന​വീ​ക​രി​ച്ച​ത്.

ഒ​രു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ന്‍റെ ന​വീ​ക​ര​ണം ക്ല​ബും ജ​ന​ങ്ങ​ളും ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ​ത് സം​സ്ഥാ​ന​ത​ല​ത്തി​ൽ ത​ന്നെ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ക​ള​ക്‌​ട​ർ പ​റ​ഞ്ഞു. ബാ​ത്ത്റൂം അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് കെ​ട്ടി​ടം ന​വീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ശോ​ഭ മു​ഖ്യാ​തി​ഥി​യാ​യി. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കെ. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​സ​ജി​ത് കു​മാ​ർ, പി. ​നാ​രാ​യ​ണ​ൻ​കു​ട്ടി, ആ​ന​ന്ദാ​ശ്ര​മം സ​ബ് പോ​സ്റ്റ് മാ​സ്റ്റ​ർ ത​ങ്ക​ച്ച​ൻ, അ​ജാ​നൂ​ർ പോ​സ്റ്റ് മാ​സ്റ്റ​ർ പി. ​ര​വീ​ന്ദ്ര​ൻ, മാ​ർ​ക്ക​റ്റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് കെ. ​മോ​ഹ​ന​ൻ, ടോ​ണി പൗ​ലോ​സ്, ക്ല​ബ് പ്ര​സി​ഡ​ന്‍റ് ശി​വ​ജി വെ​ള്ളി​ക്കോ​ത്ത്, സെ​ക്ര​ട്ട​റി കെ.​വി. ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.