കെ.​വി.​ അ​പ്പ സ്മാരക പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു
Tuesday, September 24, 2024 1:35 AM IST
അ​മ്പ​ല​ത്ത​റ: പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ന്‍ പ്ര​സി​ഡ​ന്‍റും ഗാ​ന്ധി​യ​നു​മാ​യ കാ​പ്പി​വ​ള​പ്പി​ല്‍ അ​പ്പ​യു​ടെ സ്മ​ര​ണാ​ർ​ഥം കേ​ശ​വ്ജി സ്മാ​ര​ക പൊ​തു​ജ​ന വാ​യ​ന​ശാ​ല ഏ​ര്‍​പ്പെ​ടു​ത്തി​യ സാ​മൂ​ഹ്യ​സേ​വ​ന പു​ര​സ്‌​കാ​രം മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി​യി​ല്‍ നി​ന്നും അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ഏ​റ്റു​വാ​ങ്ങി.

വ്യാ​പാ​ര​ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, ടി.​പി. പ​ത്മ​നാ​ഭ​ന്‍, എ. ​വേ​ലാ​യു​ധ​ന്‍, പി. ​പ്ര​ഭാ​ക​ര​ന്‍, കൈ​പ്ര​ത്ത് കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, കെ.​വി. ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


സം​സ്ഥാ​ന​ത്തെ മി​ക​ച്ച എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ അ​വാ​ര്‍​ഡ് നേ​ടി​യ വി. ​വി​ജ​യ​കു​മാ​ര്‍, മി​ക​ച്ച ഗൈ​ഡ് കാ​പ്റ്റ​ന്‍ അ​വാ​ര്‍​ഡ് നേ​ടി​യ എം.​വി. ജ​യ, കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡ് നേ​ടി​യ ബാ​ല ച​ല​ച്ചി​ത്ര താ​രം ബേ​ബി ആ​വ​ണി, നാ​ഷ​ണ​ല്‍ മ​ല​യാ​ളം ലി​റ്റ​റേ​ച്ച​ര്‍ ബു​ക്ക് പ്രൈ​സ് നേ​ടി​യ വേ​ണു​ഗോ​പാ​ല്‍ ചു​ണ്ണം​കു​ളം എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. പി. ​നാ​രാ​യ​ണ​ന്‍ സ്വാ​ഗ​ത​വും ഗോ​പി മു​ള​വ​ന്നൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.